Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കവിത = "കറുപ്പും വെളുപ്പും" --------------------

അഷ്‌റഫ്‌ പെരിങ്കടി
Published on Friday, June 19 2015
img

"കറുപ്പും വെളുപ്പും"
--------------------
പവിത്രമാണെന്ന്
നമ്മൾ സ്വയം കൊതിച്ച്,
രാഗി മിനുക്കിയ
നമ്മുടെതല്ലാത്ത
ഒരു പുറം ലോകത്ത്.
കറുപ്പും,വെളുപ്പും,
പിന്നെ നീല വെളിച്ചവും ചിന്നിച്ചിതറി,
പകലിൻറെ
ആലസ്സ്യം തെല്ല് ഒന്നയഞ്ഞ നേരം.
ഏതോ ഒരു കോണിൻ ഇടനാഴിയിൽ വെചചെന്നോണം, എൻ,
നേത്ര കവാടം തെല്ല് ഒന്നമ൪ന്നപ്പോൾ.
ആ നീല തടാകത്തിൽ തപ്പിത്തടഞ്ഞതും, ഓളം നിലക്കുവാൻ കാത്ത് കിടന്നതും,
നീ എന്നെ അറിഞ്ഞതും,
കുളിരിന്റെ ആഴത്തിൽ, ചൂടിന്റെ മാധുര്യം പതിയെ നുകർന്നതും.
മെല്ലെ മെല്ലെ ആ പേമാരി തോർന്നപ്പോൾ
ഞാൻ ഇല്ലെന്നു നീയും,
നീ ഇല്ലെന്നു ഞാനും;
കണക്കാകണമെന്നൊടുവിൽ,
സ്വയംത്രസിച്ച് ' ആദിയിൽ
നീ മറഞ്ഞ ആ നിമിഷം!
ഞാൻ ഒരു വേള അറിയാതെ അമർന്നുപോയി.
കൂരിരുട്ടിരൻറ വേദനയിലേക്ക്.
അന്ന് ഞാൻ അറിഞ്ഞു,
കാലമേ നീ;ഓതുക:
ആസ്വദിക്കാൻ പറ്റുമെങ്കിൽ...!
ഏകാന്തതയാണ് ജീവിതത്തിരൻറ ഏററവും
നല്ല നിമിഷങ്ങൾ എന്ന്.



Comments