ബാല്യകാലത്തെ റംസാൻ വൃതം

അശ്റഫ് ഉറുമി അൽ അസ്ഹരി
Published on Saturday, June 18 2016
img

(www.asiavisionnews.com)
ആ സർബത്തിന് വല്ലാത്ത രുചിയായിരുന്നു…

റമളാൻ മാസം ഒരു ഓർമയിലേക്കാണ് നമ്മേ കൂട്ടികൊണ്ട് പോകുന്നത് ....

എത്രയെത്ര ഓർമകൾ ... അതോർക്കുമ്പോൾ ഇന്നും കുളിര് കോരുന്ന നിമിഷങ്ങൾ ...

നോമ്പ് തുറതന്നെയാണ് അതിലൊന്ന് ...... വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു അന്നൊക്കെ കുട്ടികളായ ഞങ്ങൾക്ക് ഉമ്മനോമ്പ് നോൽക്കാൻ അത്താഴം തന്നിരുന്നത് ...

നോമ്പ് നോക്കി വൈകുന്നേരമാകുമ്പോൾ ക്ഷീണിച്ച് അവശനായതും പിന്നെ ആ വർഷം നോം ബ് അനുഷ്ടിക്കാൻ അനവധിക്കാതിരിക്കുകയും ചെയ്തത് ഓർക്കുമ്പോൾ ഇന്നും കൗതുകം തോന്നുന്നു…

നോമ്പ് തുറക്കാൻ എന്നും പള്ളിയിൽ പോയതും ഇബ്രാഹിച്ചാന്റെ സ്പെശ്യൽ സർബത്തായ പഴംസർബത്തും ഒരു കഷ്ണം കാരക്കയും പത്തിരിയും കൊണ്ട് നോമ്പ് തുറന്നതും ഇന്ന് ഫ്രൂട്ട്സും ജ്യൂസും സമൂസയും റോളും കൊണ്ട് തുറക്കുന്നതിനേക്കാൾ രസമുള്ളതായി തോന്നുന്നു ....

പെരുന്നാളിന് വേണ്ടി വാങ്ങിച്ച വസ്ത്രം എന്നും ഇട്ടു നോക്കിയതും ഇന്ന് ഓർക്കുമ്പോൾ അന്നത്തെ നോം ബു കാലം വല്ലാത്ത ഒരു അനുഭൂതിയായിരുന്നു ...

നോമ്പ് കാലം വറുതിയുടെ കാലം കൂടിയായിരുന്നു ....

ചക്കക്കറിയും കഞ്ഞിയുമായിരുന്നു മിക്ക ദിവസങ്ങളിലും ഭക്ഷണം ..

ഇന്ന് നാലുതരം കറിയും പൊരിച്ചതും മറ്റുമൊക്കെ തീൻമേശയിൽ നിറയുമ്പോൾ നാം ആകാലം മറന്നു പോയിരിക്കുന്നു ... പള്ളിയിൽ നിന്നു കേൾക്കുന്ന ഉറുദിയിൽ നിന്ന് എത്രയെത്ര ഹദീസ്കളും ആയത്തുകളും മസ അലകളും നാം കാണാതെ പഠിച്ചിരുന്നു ...

അതൊക്കെ ഇന്നും ഓർക്കുമ്പോൾ മനസ്ബാല്യ കാലത്തേക്ക് ഓടിപ്പോകുന്നു ..

നോംബു തുറക്കാൻ വേണ്ടി രാവിലെ തന്നെ മുത്താറി അരച്ച് ആറാൻവെച്ചതും വൈകുന്നേരമാകുമ്പോൾ അതിനെ മുറിച്ച് തേങ്ങാപ്പാലിൽ ഇട്ടു സർബത്താക്കിയത് കുടിച്ചതോർക്കുമ്പോൾ ഇന്നും നാവിൽ വെള്ളമൂറുന്നു ...

എത്രയെത്ര റമളാൻ കടന്നു പോയാലും ബാല്യകാലം നൽകിയ ഓർമകളുടെ റമളാൻ കാലം പോലെ സുന്ദര സുവർണ കാലം ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ എവിടെയോ ഒരു നഷ്ടപ്രതാപം തോന്നുന്നില്ലേ അതുതന്നെയാണ് ബാല്യകാലം ഇത്രയും സുന്ദരമാകാൻ കാരണവും .

Comments