Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മലയാളത്തിന്‍െറ 'ബ്യൂട്ടിഫുള്‍' നായിക

സുനിൽ വല്ലത്ത്
Published on Thursday, March 12 2015
img

(www.uppalavisionnews.com) മലയാള സിനിമയിലെ നായികമാര്‍ക്കിടയില്‍ 'ബ്യൂട്ടിഫുള്‍' ആണ് മേഘ്നരാജ്. മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ കാത്തിരിക്കുന്ന മേഘ്നയെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ചിത്രങ്ങളില്‍ നിന്ന് നിരവധി അവസരങ്ങളാണ് തേടിയത്തെുന്നത്. മേഘ്ന രാജിന്‍്റെ സിനിമാ വിശേഷങ്ങള്‍:

ആദ്യത്തെ ചോദ്യം തന്നെ ബ്യൂട്ടിഫുളില്‍ നിന്നാവാം? എങ്ങിനെയാണ് ബ്യൂട്ടിഫുളില്‍ അവസരം ലഭിച്ചത്?

"യക്ഷിയും ഞാനും'' എന്ന സിനിമക്ക് ശേഷം കുറെയേറെ ഓഫറുകള്‍ വന്നു. ഈ സിനിമയിലെ പൊന്‍മാനേ...എന്ന ഗാനരംഗം വന്‍ ഹിറ്റായി. ആ സമയത്താണ് ഈ ഗാനരംഗം കണ്ട് വി. കെ. പ്രകാശും അനൂപ് മേനോനും ബ്യൂട്ടിഫുളിലേക്കു വേണ്ടി വിളിച്ചത്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഷൂട്ട് തുടങ്ങുമെന്നു പറഞ്ഞു. ചുരുക്കം പറഞ്ഞാല്‍ തീരുമാനിക്കാന്‍ വെറും 48 മണിക്കൂര്‍ മാത്രമാണുണ്ടായിരുന്നത്. ബ്യൂട്ടിഫുളിലെ വളരെ വ്യത്യസ്തമായ നെഗറ്റീവ് അംശമുള്ള കഥാപാത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതുകൊണ്ടു തന്നെയാണ് അഭിനയിക്കാമെന്നു സമ്മതിച്ചതും.
ബ്യൂട്ടിഫുള്‍ ചിത്രീകരണ അനുഭവം?

‘ബ്യൂട്ടിഫുള്‍’ പോലെ ഒരു സിനിമ വീണ്ടും ചിത്രീകരിക്കാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ സാധിച്ചില്ളെന്നു വരാം. അത്രക്ക് വ്യത്യസ്തമായ ഒരു സിനിമയാണിത്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമുണ്ട്. സിനിമയിലെ എന്‍്റെ ആദ്യത്തെ സീനിന് വേണ്ടി ഒരു ദിവസം മുഴുവന്‍ മഴയില്‍ നില്‍ക്കേണ്ടി വന്നു.

മലയാള സിനിമകളും ലൊക്കേഷനും മറ്റും ഇഷ്ടമായോ?

എനിക്ക് മലയാള സിനിമയെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലായിരുന്നു. ഇന്‍ഡസ്ട്രിയുമായി ഒരു കണക്ഷനും ഇല്ലായിരുന്നു. മണിച്ചിത്രത്താഴിന്‍്റെ കന്നഡ റീമേക്ക് കണ്ടപ്പോഴാണ് മലയാള സിനിമയുടെ ഒരു ഐഡിയാ കിട്ടിയത്. ആകെ അറിയാമായിരുന്ന നടന്മാര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വീരാജ് എന്നിവരായിരുന്നു.

"യക്ഷിയും ഞാനും'' സിനിമയില്‍ അഭിനയിക്കാനാണോ കേരളത്തിലേക്ക് ആദ്യമായി വന്നത്?

അതെ. ആതിരപ്പള്ളി വെള്ളച്ചാട്ടമായിരുന്നു ലൊക്കേഷന്‍. ആദ്യത്തെ ദിവസം തന്നെ കേരളത്തിന്‍്റെ പ്രകൃതിഭംഗിയില്‍ ഞാന്‍ മതിമറന്നു നിന്നു പോയി. കേരളവും അത്രയക്ക് ഇഷ്ടമായി.
വേഷങ്ങള്‍ എങ്ങിനെയാണ് തിരഞ്ഞെടുക്കുന്നത്?

സ്ക്രീനില്‍ കാണുമ്പോള്‍ എനിക്കു തന്നെ തൃപ്തിയും സന്തോഷവും തരുന്ന റോളാണോയെന്ന് ഞാന്‍ സ്വയം വിലയിരുത്തും. പിന്നെ സിനിമയുടെ സാങ്കേതിക മികവുകള്‍ക്കും ഊന്നല്‍ കൊടുക്കാന്‍ കെല്‍പുള്ള ടീമാണോയെന്നും പരിശോധിക്കും. സിനിമയില്‍ ലഭിക്കുന്ന വേഷത്തിന്‍്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നുള്ളതും ഒരു പ്രധാന ഘടകമാണ്.

മലയാളത്തിന്‍്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

സംശയമെന്ത്.. ബ്യൂട്ടിഫുള്‍ സിനിമയിലെ അഞ്ജലി തന്നെ. 100 ഡിഗ്രി സെല്‍ഷ്യസിലെ രേവതിയെയും ഇഷ്ടമാണ്. വളരെ ബോള്‍ഡായ ഒരു വേഷം. അപ്പ് & ഡൗണിലെ വേഷവും ഏറെ ഇഷ്ടമാണ്.

മലയാളത്തിലെ മറ്റു നടന്മാരോടൊപ്പം അഭിനയിച്ചപ്പോള്‍ എന്തു തോന്നി?

മലയാളത്തിലെ നടന്‍മാര്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. മമ്മൂക്കയും സുരേഷ് ഗോപിയും അങ്ങിനെ എല്ലാവരും. ജയസൂര്യക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. എന്തൊരു അര്‍പ്പണബോധമാണ് അദ്ദേഹത്തിന് സിനിമയോട്. ഒപ്പം വെടിക്കെട്ട് തമാശകളും. വളരെ ഫ്രണ്ട്ലിയാണ് ജയസൂര്യ. എന്നാല്‍ വളരെ ഇഷ്ടപ്പെട്ട നടന്മാരിലൊരാളാണ് പൃഥ്വിരാജ്. മെമ്മറീസ് സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് ആയിരുന്നു. നന്നായി സഹകരിക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ ഇന്ദ്രജിത്തും എന്‍്റ ഒരു നല്ല സുഹൃത്താണ്. സിനിമയോട് അദ്ദേഹം കാണിയ്ക്കുന്ന ഒരു പാഷന്‍. അതെന്നെ അത്ഭുതപ്പെടുത്തുന്നു. പുതിയ തരം വേഷങ്ങള്‍ ചെയ്യാന്‍ എപ്പോഴും വലിയ താല്‍പര്യമാണ് ഇന്ദ്രജിത്തിന്.
'മെമ്മറീസി'ലെ നല്ല ഓര്‍മകള്‍

ഒരു സ്പെഷല്‍ സിനിമ തന്നെയാണ് മെമ്മറീസ്. ജിത്തു ജോസഫിനൊപ്പവും പൃഥ്വിരാജിനൊപ്പവും ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എന്‍്റെ കരിയറിലെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്.

1000 ഡിഗ്രി സെല്‍ഷിയസില്‍ പാടുകയും ചെയ്തു?

എനിയ്ക്ക് ഇഷ്ടമാണ് പാടാന്‍. കന്നഡയിലും പാടിയിട്ടുണ്ട്. ബാഹുപരാക്ക് എന്ന സിനിമയിലാണ് പാടിയത്.

പുതിയ മലയാളം സിനിമ?

കുറെ സ്ക്രിപ്റ്റുകള്‍ കിട്ടിയിട്ടുണ്ട്. വായിക്കുകയും ചെയ്തു. ഇപ്പോള്‍ കന്നഡയില്‍ കുറച്ചു പ്രോജക്റ്റുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സമയാവട്ടെ പറയാം.


Comments