antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

അശക്തന്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അശക്തന്‍

കടപ്പാട് ( മാധ്യമം )
Published on Sunday, March 15 2015
img

(www.uppalavisionnews.com) കൊച്ചി രാജ്യത്തിലെ ശക്തനായ ഭരണാധികാരിയായിരുന്നു രാജാ രാമവര്‍മ. ദൂരവീക്ഷണമുള്ള തന്ത്രശാലിയായ രാഷ്ട്രതന്ത്രജ്ഞന്‍ എന്നാണ് രാമവര്‍മയെ ചരിത്രകാരന്‍ ശ്രീധരമേനോന്‍ വിശേഷിപ്പിക്കുന്നത്. കള്ളന്മാരെയും അക്രമികളെയും അടിച്ചമര്‍ത്തുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചതുകൊണ്ട് ജനങ്ങള്‍ രാജാ രാമവര്‍മയെ ശക്തന്‍ തമ്പുരാന്‍ എന്നുവിളിച്ചു. ചരിത്രം അത് ഏറ്റുവിളിച്ചു. അത് രണ്ടു നൂറ്റാണ്ടു മുമ്പത്തെ കഥ. ഇന്ന് കള്ളന്മാരും കള്ളനു കഞ്ഞിവെക്കുന്നവരും അക്രമികളും കുറേക്കൂടി സുഖകരമായി വാഴുന്നു. കേരള നിയമസഭ ഭ്രാന്താലയമായി മാറിയ ദിവസം സ്പീക്കറുടെ കസേരയില്‍ ഇരിക്കേണ്ടിയിരുന്ന ആളുടെ പേരാണ് എന്‍. ശക്തന്‍. ഒരു മൂന്നാംകിട കോമഡിപ്പടം പോലെ ബജറ്റവതരണം നടന്നപ്പോള്‍ വാട്സ്ആപ്പില്‍ പ്രചരിച്ച ഫലിതം ഇങ്ങനെ: ‘ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡൊക്കെ ഉണ്ടായിരുന്നിട്ടും സ്വന്തം ഇരിപ്പിടത്തിന്‍െറ അടുത്ത് എത്താന്‍ കഴിയാത്ത സ്പീക്കറുടെ പേരാണ് ഏറ്റവും വലിയ കോമഡി -ശക്തന്‍’!
ജനാധിപത്യത്തിന്‍െറ ശ്രീകോവിലിലെ നാഥനാണ് എന്നൊക്കെയാണ് വെപ്പ്. പറഞ്ഞിട്ടെന്താ കാര്യം. നാഥന് ഇരിക്കാനുള്ള കസേരക്കു പോലും ഉറപ്പില്ല. അത് ഏതു നിമിഷവും വായുവില്‍ പറക്കും. കാര്‍ത്തികേയനിരുന്ന കസേരയാണ് കിട്ടിയത്. പേരിലല്ലാതെ ശക്തിയോ തന്ത്രമോ ഇല്ല. അച്ഛനില്‍നിന്ന് പണ്ട് മര്‍മചികിത്സ പഠിച്ചുവെങ്കിലും രാഷ്ട്രീയത്തിന്‍െറ മര്‍മവിദ്യ തീരെ വശമില്ല. അതുകൊണ്ടാണ് ഇ.പി. ജയരാജന്‍ ആ കസേരയെടുത്ത് വലിച്ചെറിഞ്ഞ് ജനാധിപത്യത്തിന്‍െറ ശക്തികാട്ടുന്നത് ശക്തന് നോക്കിനില്‍ക്കേണ്ടി വന്നത്. ശക്തന്‍ തമ്പുരാനെപ്പോലെ അംഗബലവും ആയുധബലവുമൊന്നുമില്ളെങ്കിലും കാര്‍ത്തികേയന് തന്ത്രവും മര്‍മവുമറിയാമായിരുന്നു. അതുകൊണ്ടാണ് സ്പീക്കറായിരുന്ന കാലത്ത് വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭക്കു പുറത്തുനിര്‍ത്തിയത്. പക്ഷേ, ശക്തന് സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ നന്നായി അറിയുന്നതുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടിവന്നു. വ്യാഴാഴ്ചയാണ് പ്രതിപക്ഷത്തിന്‍െറ യുദ്ധപ്രഖ്യാപനം നടന്നത്. പ്രതിപക്ഷവുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും തന്ത്രങ്ങളൊന്നും ഫലിച്ചില്ല. ധനമന്ത്രിയുടെ മൂന്നു മീറ്റര്‍ അരികിലത്തെിയാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടിവരുമെന്ന് അവസാനവട്ട ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് അതുകൊണ്ടാണ്.
കേരള നിയമസഭയില്‍ സ്പീക്കറാവുന്ന ആദ്യ ഡെപ്യൂട്ടി സ്പീക്കറാണ്. പ്രോടേം സ്പീക്കറായ ശേഷം സ്പീക്കര്‍ ആകുന്ന ആദ്യ വ്യക്തി. നിയമസഭയുടെ 21ാം സ്പീക്കര്‍. എന്നാല്‍, ഈ സ്ഥാനത്തത്തെുന്ന 19ാമത്തെ വ്യക്തിയാണ്. വക്കം പുരുഷോത്തമനും തേറമ്പില്‍ രാമകൃഷ്ണനും രണ്ടു തവണ പദവിയിലിരുന്നിട്ടുണ്ട്. ശക്തന്‍ എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്നിട്ടുണ്ട്. ആ അനുഭവസമ്പത്ത് മതിയാകുമോ സഭാനടപടികള്‍ നിയന്ത്രിക്കാന്‍? സംശയമാണ്. കാരണം ഇവിടെ സഭാനടപടികളെന്നു പറയുന്നത്, ഇടിയും കടിയും മുണ്ടു മടക്കിക്കുത്തി വെല്ലുവിളിയും കസേരയേറുമൊക്കെയാണ്. കൈയൂക്കും മര്‍മവിദ്യയും ഇല്ളെങ്കില്‍ ഇരുന്ന കസേര കാണില്ല. സ്പീക്കര്‍ പദവിയില്‍ എത്തിയ ദിവസം നടത്തിയ ആദ്യപ്രസംഗത്തില്‍ നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് വാചാലനായിരുന്നു. ഇതിലേതായാലും ആ പാരമ്പര്യം ആരെയും ഓര്‍മിപ്പിക്കേണ്ടിവരില്ല. അത്രക്ക് ഭേഷാണ് വെള്ളിയാഴ്ച ഉണ്ടാക്കിയ പാരമ്പര്യം.
1951 മേയ് അഞ്ചിന് കാഞ്ഞിരംകുളത്ത് ജനനം. അച്ഛന്‍ നല്ല തമ്പി. അമ്മ തങ്കമ്മ. പത്തനംതിട്ട കാത്തലിക് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം. പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയം കളിക്കുന്ന പതിവുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍െറ വിദ്യാര്‍ഥിസംഘടനയെ നയിച്ചുവളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടുമാസം അഴിയെണ്ണിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തെരഞ്ഞെടുപ്പു ഗോദയിലും കളിച്ചുനോക്കി. ആദ്യമായി മത്സരിച്ചത് കോവളത്താണ്. 1977ല്‍. അന്ന് നിയമം പഠിക്കുന്ന വിദ്യാര്‍ഥിയാണ്. മത്സരിച്ചത് കേരള കോണ്‍ഗ്രസിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. കുട്ടിനേതാവിന് ജനപിന്തുണ കുറവായിരുന്നതുകൊണ്ട് കന്നിമത്സരത്തില്‍ തോല്‍വിയുടെ രുചിയറിഞ്ഞു. സ്ഥിരോത്സാഹിയായിരുന്നതുകൊണ്ട് അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ പിന്നെയും പയറ്റിനോക്കി. അന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായാണ് കോവളത്ത് മത്സരിച്ചത്.
അങ്ങനെ 1982ല്‍ നിയമസഭയില്‍ അരങ്ങേറ്റം. എതിര്‍സ്ഥാനാര്‍ഥി എം.ആര്‍. രഘുചന്ദ്രബാല്‍ ആയിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ കോണ്‍ഗ്രസിലേക്കു ചാഞ്ഞു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് പ്രതിപത്തി തോന്നിത്തുടങ്ങിയിരുന്നു അക്കാലത്ത്. അങ്ങനെ ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമായി. 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ ആയിരുന്നു. 1993-2000 കാലത്ത് ഡി.സി.സി ജനറല്‍ സെക്രട്ടറി. 2005 മുതല്‍ കെ.പി.സി.സി നിര്‍വാഹക സമിതിയിലും എ.ഐ.സി.സിയിലും അംഗം. 2001ലും 2006ലും നേമത്തുനിന്ന് സി.പി.എമ്മിലെ വെങ്ങാനൂര്‍ പി. ഭാസ്കരനെ തോല്‍പിച്ച് നിയമസഭയിലത്തെി. 2001ല്‍ തകര്‍ത്തത് രണ്ടുപതിറ്റാണ്ടിന്‍െറ ഉറപ്പുള്ള ചെങ്കോട്ട. 2004 2006 കാലത്ത് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി. 2011ല്‍ മണ്ഡലം മാറി കാട്ടാക്കട വഴിയാണ് നിയമസഭയിലത്തെിയത്.
അടിയുറച്ച കരുണാകര ഭക്തനായിരുന്നു. ഉയര്‍ച്ചയിലും താഴ്ചയിലും ലീഡര്‍ക്കു തുണ. പക്ഷേ, ഒരു നിര്‍ണായകഘട്ടത്തില്‍ കരുണാകരന്‍ പായും തലയണയും പൊതിഞ്ഞ് തറവാട്ടില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ കൂടെ നിന്നില്ല. പത്തുകൊല്ലം മുമ്പാണ് സംഭവം. അന്ന് ഗതാഗതമന്ത്രിയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ പ്രമുഖ ഐ ഗ്രൂപ്പുകാരന്‍. ഗ്രൂപ്പിന്‍െറ ചെലവില്‍ മന്ത്രിമാര്‍ മൂന്നുണ്ടെങ്കിലും ശക്തനൊഴികെയുള്ളവര്‍ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് ലീഡര്‍ക്കറിയാമായിരുന്നു. ലീഡറോടുള്ള വിശ്വസ്തതക്കു കിട്ടിയ സമ്മാനമായിരുന്നു മന്ത്രിപദവും. 2005 മേയ് ഒന്നിന് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു സാധനം ലീഡര്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയപ്പോള്‍ കൂടെ പോവാന്‍ തയാറായില്ല. മന്ത്രിസ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടിയില്‍ പോവേണ്ട എന്നായിരുന്നു തീരുമാനം. താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിവിടുന്ന പ്രശ്നമില്ളെന്നും ശക്തന്‍ തുറന്നടിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ ലേശം ശക്തി കാണിച്ച അപൂര്‍വം സംഭവങ്ങളിലൊന്ന്. ഇനിയാണ് ഉള്ള ശക്തി കൂടുതല്‍ ശക്തമാക്കണ്ടേത്. പഠിച്ച നിയമംകൊണ്ട് അടക്കാവുന്ന നിയമലംഘനങ്ങളല്ല നിയമസഭയില്‍ അരങ്ങേറുന്നത്. സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെണ്‍മക്കള്‍. ടിന്‍റു (എന്‍ജിനീയര്‍), ഡോ. ടിഷ എന്നിവര്‍. ഡോ. അജയ് മരുമകനും.

Comments