antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നില്ല: ബിഎംഡബ്ല്യു രണ്ടു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു: എയര്‍ബാഗ് സംവിധാനം മാറ്റി നൽകുമെന്നു നിര്‍മ്മാതാക്കള്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നില്ല: ബിഎംഡബ്ല്യു രണ്ടു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു: എയര്‍ബാഗ് സംവിധാനം മാറ്റി നൽകുമെന്നു നിര്‍മ്മാതാക്കള്‍

Monday, December 26 2016
img

ബെയ്ജിങ് (www.asiavisionnews.com): ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ചൈനയില്‍ നിരത്തിലിറക്കിയ രണ്ടു ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ബാഗുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണു കാരണം.

2005 ഡിസംബറിനും 2011 ഡിസംബറിനും ഇടയില്‍ ചൈനയിലേക്ക് ഇറക്കുമതി ചെയ്ത 1,68,861 കാറുകളും 2005 ജൂലൈയ്ക്കും 2011 ഡിസംബറിനും ഇടയില്‍ ചൈനയില്‍ത്തന്നെ നിര്‍മ്മിച്ച 24,750 കാറുകളുമാണ് തിരിച്ചു വിളിക്കുന്നതെന്ന് ബിഎംഡബ്ല്യു അധികൃതര്‍ അറിയിച്ചു.

അപകടമുണ്ടായാല്‍ പെട്ടന്ന് പുറത്തേക്കുവന്ന് യാത്രക്കാര്‍ക്കു സുരക്ഷ നല്കുകയാണ് എയര്‍ബാഗുകള്‍ ചെയ്യുന്നത്.

ഇതിനുള്ള സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കാറുകള്‍ തിരിച്ചുവിളിക്കാനുള്ള കാരണം. തകരാറിലായ എയര്‍ബാഗുകള്‍ കമ്ബനി മാറ്റി നല്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍ മുമ്ബും സമാന സംഭവത്തില്‍ ബിഎംഡബ്ല്യുവും ബ്രിട്ടീഷ് ആഡംബര നിര്‍മ്മാതാക്കളായ റോള്‍സ്റോയ്സും എയര്‍ബാഗ് തകരാര്‍ മൂലം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Comments