നോട്ട് നിരോധനത്തിനു ശേഷം കാറുകള്‍ വാങ്ങിയവർക്ക് പിടിവീഴുന്നു: കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ ആരംഭിച്ചു

Tuesday, December 27 2016
img

ന്യൂഡല്‍ഹി (www.asiavisionnews.com): കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി നോട്ട് നിരോധനത്തിനു ശേഷം കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി.

കാര്‍ വാങ്ങിയവരുടെയും ബുക്ക് ചെയ്തവരുടെയും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെടുന്ന നോട്ടീസ് രാജ്യത്തെ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്കാണു നല്‍കിയിരിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം കാര്‍ വില്‍പ്പനയില്‍ ഉണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ആധായനികുതി വകുപ്പിനെ ഈ നടപടിയിലേക്ക് പ്രേരിപ്പിച്ചത്.ആഡംബര കാറുകള്‍ വാങ്ങിയവരുടെ മാത്രമല്ല നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയ എല്ലാവരുടെയും വിവരങ്ങള്‍ ആദായ നികുതി വകുപ്പ് തേടിയിട്ടുണ്ട്.

ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ കാര്‍ വാങ്ങിയവര്‍ക്ക് അധികൃതര്‍ നോട്ടീസ് അയക്കും.

Comments