Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അത് 4 ജിബിയല്ലേ, ഇത് ഒരു ജിബിയും; ഹാപ്പി ന്യൂയര്‍ ഓഫറിനെ ന്യായീകരിച്ച് ട്രായിക്ക് ജിയോയുടെ വിശദീകരണം

Friday, December 30 2016
img

മുംബൈ (www.asiavisionnews.com): സൗജന്യ വോയ്‌സ് ഡേറ്റാ സേവനങ്ങള്‍ നല്‍കുന്ന 'ഹാപ്പി ന്യൂയര്‍' ഓഫര്‍ നിലവിലെ ടെലികോം നിയമങ്ങള്‍ ലംഘിക്കുന്നതല്ലെന്ന് റിലയന്‍സ് ജിയോ. ജിയോ വെല്‍ക്കം ഓഫറും ഹാപ്പി ന്യൂസര്‍ ഓഫറും രണ്ടാണെന്ന് ജിയോ പറയുന്നു. സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടാനുള്ള തീരുമാനത്തില്‍ ജിയോ വിശദീകരണം നല്‍കണമെന്ന് നേരത്തെ ട്രായ് ആവശ്യപ്പെട്ടിരുന്നു.

90 ദിവസത്തേക്ക് മാത്രമാണ് നിയമപ്രകാരം സൗജന്യ സേവനം അനുവദിക്കാനാകൂക. അതനുസരിച്ച് ജിയോയുടെ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ നാലിന് അവസാനിച്ചു.
ഇതിനുപിന്നാലെയാണ് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചത്. ഇത് നിയമലംഘനമാണെന്ന് എതിര്‍ കമ്പനികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ട്രായ് വിശദീകരണം തേടിയത്.

വെല്‍ക്കം ഓഫറില്‍ പ്രതിദിനം 4ജിബി ഡേറ്റയാണ് നല്‍കിയത്. ഹാപ്പി ന്യൂയര്‍ ഓഫറില്‍ ഒരു ജിബിയും. അതിനാല്‍ രണ്ട് ഓഫറും ഒന്നായി പരിഗണിക്കാനാകില്ലെന്ന് ട്രായ്‌യ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ജിയോ പറയുന്നു.
ഡിസംബര്‍ നാലിന് മുമ്പും അതിനുശേഷവും ജിയോ സിം എടുക്കുന്നവര്‍ക്കും ഹാപ്പി ന്യൂയര്‍ ഓഫര്‍ ലഭിക്കും. ഡിസംബര്‍ 31ന് ശേഷം നിലവില്‍ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നവരുടെ ഓഫര്‍ ഹാപ്പി ന്യൂയര്‍ ഓഫറിലേക്ക് മാറും. ഡിസംബര്‍ ഒന്നിനായിരുന്നു ജിയോയുടെ പുതിയ ഓഫര്‍ പ്രഖ്യാപനം.

ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്ന് അന്ന് മുകേഷ് അംബാനി അവകാശപ്പെട്ടിരുന്നു. ഇതൊരു റെക്കോര്‍ഡാണ്. 12 വര്‍ഷമെടുത്താണ് എയര്‍ടെല്‍ അഞ്ച് കോടി വരിക്കാരെന്ന നാഴികകല്ല് മറികടന്നത്. വൊഡാഫോണും ഐഡിയയും ഇതിനായി 13 വര്‍ഷമെടുത്തു.

Comments