പുതിയ നിറത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്

Friday, December 30 2016
img

ന്യൂഡല്‍ഹി (www.asiavisionnews.com):2009 ലാണ് പഴമയുടെ പ്രൗഢിയുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് നിരത്തിലിറങ്ങുന്നത്. യുവാക്കളുടെ മനം കവര്‍ന്ന ബുള്ളറ്റ് ബൈക്ക് അധിക നാള്‍ കഴിയുന്നതിനു മുന്‍പേ തന്നെ കമ്പനിയുടെ ബെസ്റ്റ് സെല്ലറായി മാറി. റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ തലവര തന്നെ മാറ്റിയ

img

ൈക്ക് കിട്ടാന്‍ ബുക്കു ചെയ്ത് ആറും ഏഴും മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ക്ലാസിക്ക് പ്രേമികള്‍.

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള പത്തുബൈക്കുകളില്‍ ഇടം പിടിച്ച ക്ലാസിക്കിന്റെ ജനപ്രീതി കുറയാതിരിക്കാന്‍ കമ്പനി വളരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും വിജയകരമായി തുടരുന്നുണ്ട്. പുതിയ നിറക്കൂട്ടുകളുമായി പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് കമ്പനി. ഇതേക്കുറിച്ച് കമ്പനി നേരിട്ട് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബൈക്കിന്റെ പുതിയ നിറത്തിലെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നുണ്ട്.

ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളാണ് പുതുതായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ 2017 മോഡലിന്റെ എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ നിറങ്ങളിലുള്ള ബൈക്കുകള്‍ ഡീലര്‍ഷിപ്പിലെത്തുമെന്നാണ് പ്രതീക്ഷ. 350 സിസി, 500 സിസി എന്‍ജിന്‍ വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകള്‍ പുറത്തിറങ്ങുന്നത്.

Comments