Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ സുരക്ഷിതമല്ല

Monday, January 02 2017
img

ലണ്ടൻ (www.asiavisionnews.com): ഐഫോണ്‍ ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ 99% അടിസ്ഥാന സുരക്ഷാപരിശോധനകളില്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. 400 ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ബാറ്ററി ചാര്‍ജറുകളില്‍ നടത്തിയ പഠനത്തിന്റെഅടിസ്ഥാനത്തിലാണ് സുരക്ഷാടെസ്റ്റുകള്‍ പോലും അവയില്‍ 99% പോലും മറികടന്നില്ലെന്ന് കണ്ടത്.

തകരാറുള്ള മൊബൈല്‍ ബാറ്ററികള്‍ പോലെ തന്നെ ഗുരുതരമായ മറ്റൊരു പ്രശ്‌നമാണ് ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉയര്‍ത്തുന്നത്. യുഎസ്, ക്യാനഡ, കൊളംബിയ, ചൈന, തയ്‌ലന്‍ഡ്, ഓസ്‌ട്രോലിയ ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ 400 ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ചാര്‍ജറുകള്‍ക്ക് എത്ര കറണ്ട് കടത്തിവിടാന്‍ ശേഷിയുണ്ടെന്ന് മനസിലാക്കാന്‍ ‘ഇലക്ട്രിക് സ്‌ട്രെങ്ത് ടെസ്റ്റ്’ ആണ് നടത്തിയതിന് പ്രകാരം, 400 ചാര്‍ജറുകളില്‍ മൂന്നെണ്ണം മാത്രമാണ് പരിശോധനയില്‍ വിജയിച്ചത്. ടെസ്റ്റിന് വിധേയമാക്കിയ 22 ചാര്‍ജറുകള്‍ ആദ്യ പരിശോധനയില്‍ തന്നെ നശിച്ചു. 12 എണ്ണം വളരെ ഉയര്‍ന്ന വോള്‍ട്ടേജ് കടത്തിവിടുന്നതായി കണ്ടു. ഇത്തരം ചാര്‍ജറുകളില്‍ നിന്ന് ഷോക്കടിച്ചാല്‍ അത് വളരെയേറെ ദോഷം ചെയ്യും.

400 ചാര്‍ജറുകളില്‍ മൂന്നെണ്ണം മാത്രമേ സുരക്ഷാപരിശോധനയെ അതിജീവിച്ചുള്ളൂ എന്ന് പറയുമ്പോള്‍, നൂറുശതമാനം ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളും അപകടകാരികളും സുരക്ഷിതമല്ലാത്തവയുമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ ചാര്‍ജറുകളില്‍ നിന്ന് ഷോക്കടിച്ചുള്ള ഒട്ടേറെ മരണങ്ങളും നടന്നിട്ടുണ്ട്. ആമസോണ്‍ വഴി ‘ശരിക്കുള്ള’ ഐഫോണ്‍ ചാര്‍ജറുകളെന്നു പറഞ്ഞ് വില്‍ക്കുന്നവയില്‍ 90 ശതമാനവും ഡ്യൂപ്ലിക്കേറ്റുകളാണ്.

ആപ്പിള്‍ പോലുള്ള കമ്പനികള്‍ വളരെ നിശിതമായ സേഫ്റ്റി ടെസ്റ്റുകള്‍ നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടേ അവരുടെ ചാര്‍ജറുകളും മറ്റും പുറത്തിറക്കാറുള്ളൂ. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളുടെ കാര്യത്തില്‍ ഇത്തരം സുരക്ഷാടെസ്റ്റുകളൊന്നും നടക്കുന്നില്ല.

Comments