antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ചരിത്രം എഴുതി ഇന്ത്യ: പുതുവര്‍ഷ രാവില്‍ ഇന്ത്യക്കാര്‍ വാട്‌സ്ആപ്പില്‍ കൈമാറിയ സന്ദേശങ്ങളുടെ എണ്ണം 1400 കോടി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ചരിത്രം എഴുതി ഇന്ത്യ: പുതുവര്‍ഷ രാവില്‍ ഇന്ത്യക്കാര്‍ വാട്‌സ്ആപ്പില്‍ കൈമാറിയ സന്ദേശങ്ങളുടെ എണ്ണം 1400 കോടി

Friday, January 06 2017
img

ബംഗളൂരു (www.asiavisionnews.com): പുതുവര്‍ഷ രാവില്‍ ഇന്ത്യക്കാര്‍ വാട്‌സ്ആപ്പില്‍ ശരിയ്ക്കും കൊണ്ടാടിയപ്പോള്‍ പിറന്നത് ഇതുവരെ ആരും എത്തിപിടിക്കാത്ത റെക്കോര്‍ഡ്.

പുതുവത്സരാശംസ നേര്‍ന്ന് രാജ്യത്തെ വാട്‌സ്ആപ്പ് യൂസര്‍മാര്‍ പരസ്പരം കൈമാറിയത് 14 ബില്യണ്‍(1400 കോടി) സന്ദേശങ്ങള്‍.
പുതുവര്‍ഷ രാവില്‍ ഇത്രയധികം സന്ദേശങ്ങള്‍ കൈമാറുന്നത് ഇതാദ്യമെന്ന് വാട്‌സ്ആപ്പ് തന്നെ തുറന്നു സമ്മതിക്കുന്നു.

കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൈമാറിയ 800 കോടി സന്ദേശങ്ങളുടെ റെക്കോര്‍ഡ് ആണ് ഇതോടെ പഴങ്കഥയായത്.
310 കോടി ഇമേജുകളും 70 കോടി ജിഫുകളും 61 കോടി വീഡിയോകളും അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 32 ശതമാനം സന്ദേശങ്ങളുടേയും ഉറവിടം മീഡിയ ഔട്ട്‌ലെറ്റുകളായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് 2010ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 16 കോടി പ്രതിമാസ ആക്ടീവ് യൂസര്‍മാരെന്ന നാഴിക കല്ല് അടുത്തിടെയാണ് കമ്പനി മറികടന്നത്.

മറ്റേത് രാജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ യൂസര്‍മാര്‍ ഉള്ളതും ഇന്ത്യയില്‍ തന്നെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാട്‌സ്ആപ്പിലെ പ്രതിമാസ ആക്ടീവ് യൂസര്‍മാരുടെ എണ്ണം പ്രതിമാസം 35 ലക്ഷം എന്ന നിരക്കില്‍ 9 കോടി വര്‍ധിച്ചു.

Comments