Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജിയോ തുടങ്ങിവെച്ച ഓഫര്‍ പെരുമഴയില്‍ ഐഡിയയ്ക്ക് 816 കോടിയും എയര്‍ടെലിന് 367 കോടിയും നഷ്ടം

Friday, July 28 2017
img

മുംബൈ (www.asiavisionnews.com): രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അത് തരണം ചെയ്യാനുള്ള ശ്രമത്തിലുമാണ് കമ്പനികള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫര്‍ പെരുമഴയില്‍ മിക്ക ടെലികോം കമ്പനികളും നഷ്ടത്തിലായി. എയര്‍ടെലും ഐഡിയയുമണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഡിയയ്ക്ക് 815.9 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം, എയര്‍ടെലിന്റെ നഷ്ടം 367 കോടി രൂപയാണ്. റിലയന്‍സ് ജിയോ ഏല്‍പിച്ച ആഘാതം വ്യക്തമാക്കുന്നതാണ് ഐഡിയ സെല്ലുലാറിന്റെ ഏപ്രില്‍-ജൂണ്‍ പ്രവര്‍ത്തനഫലം.

കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 217 കോടി രൂപ ലാഭം നേടിയ ഐഡിയയ്ക്ക് ഇക്കുറി 815.9 കോടി രൂപ നഷ്ടമാണ് നേരിട്ടത്. തുടര്‍ച്ചയായ മൂന്നാം പാദത്തിലും കമ്പനിക്ക് നഷ്ടം തന്നെയാണ്. ഏപ്രിലില്‍ ജിയോ സേവനങ്ങള്‍ക്കു തുക ഈടാക്കിത്തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ നിരക്കു മാത്രം ഈടാക്കുന്നതിനാല്‍ വെല്ലുവിളി തുടരുകയാണെന്ന് ഐഡിയ പറഞ്ഞു.

ഐഡിയ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 8181.7 കോടി രൂപ വരുമാനം നേടി. മുന്‍ കൊല്ലം ഇതേ കാലത്തെക്കാള്‍ 14 ശതമാനം കുറവാണ് കാണിക്കുന്നത്. ജിയോയെ നേരിടാന്‍ കമ്പനി അവതരിപ്പിച്ച ഓഫറുകളും താഴ്ന്ന നിരക്കുകളും വരുമാനത്തെ ബാധിച്ചു. ഡേറ്റ ഉപയോഗം കൂടിയിട്ടുണ്ട്.

അതേസമയം, ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ഏപ്രില്‍-ജൂണ്‍ ലാഭം മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 75 ശതമാനം കുറഞ്ഞു 367 കോടി രൂപ ആയിട്ടുണ്ട്. മുന്‍വര്‍ഷം ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 1.462 കോടി രൂപയായിരുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എയര്‍ടെല്‍ നേരിടുന്ന ഏറ്റവും കുറഞ്ഞ ലാഭമാണിത്.

Comments