Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

1.5 ലക്ഷം യൂണിറ്റ് പിന്നിട്ട് ‘ വിറ്റാര ബ്രെസ ‘

Friday, July 28 2017
img

മുംബൈ (www.asiavisionnews.com):മാരുതി സുസുക്കി ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയായ ‘വിറ്റാര ബ്രെസ’യുടെ ഇതുവരെയുള്ള മൊത്തം വില്‍പ്പന ഒന്നര ലക്ഷം യൂണിറ്റ് പിന്നിട്ടു. 2016 മാര്‍ച്ച് എട്ടിനു വിപണിയിലെത്തിയ ‘വിറ്റാര ബ്രെസ’ 17 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

വാഹന വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തെളിച്ച ‘വിറ്റാര ബ്രെസ’, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എംആന്‍ഡ്എം)യെ പിന്തള്ളി യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മുഖ്യസ്ഥാനവും മാരുതി സുസുക്കിക്കു നേടിക്കൊടുത്തു.

കഴിഞ്ഞ ജൂണ്‍ അവസാനം വരെ 1,45,524 ‘വിറ്റാര ബ്രെസ’യാണു മാരുതി സുസുക്കി വിറ്റത്. ഒന്നര ലക്ഷത്തിലെത്താന്‍ വെറും 4,476 യൂണിറ്റിന്റെ കുറവ്. കഴിഞ്ഞ ജനുവരി – ജൂണ്‍ കാലത്ത് പ്രതിമാസം ശരാശരി 10,059 യൂണിറ്റ് വില്‍പ്പനയാണു ‘വിറ്റാര ബ്രെസ’ കൈവരിച്ചു. അതുകൊണ്ടുതന്നെ ജൂലൈ അവസാന വാരമെത്തുമ്പോള്‍ ‘വിറ്റാര ബ്രെസ’ വില്‍പ്പന 1.55 ലക്ഷം യൂണിറ്റെങ്കിലുമായി ഉയര്‍ന്നിട്ടുണ്ടാവും.

നാലു മീറ്ററില്‍ താഴെ നീളമുള്ള കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വരവ് തന്നെ അവിസ്മരണീയമാക്കാന്‍ ‘വിറ്റാര ബ്രെസ’യിലൂടെ മാരുതി സുസുക്കിക്കു സാധിച്ചു. അകത്തളത്തിലെ സ്ഥലത്തിനൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും സുരക്ഷയിലും ഇന്ധനക്ഷമതയിലുമൊക്കെ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെയാണു ‘വിറ്റാര ബ്രെസ’ തകര്‍പ്പന്‍ ഹിറ്റായത്.

‘എര്‍ട്ടിഗ’യിലും ‘സിയാസി’ലും ‘എസ് ക്രോസി’ലുമെന്ന പോലെ ഫിയറ്റില്‍ നിന്നുള്ള സാങ്കേതികവിദ്യ പിന്‍ബലമേകുന്ന 1.3 ലിറ്റര്‍, ‘ഡി ഡി ഐ എസ് 200’ ഡീസല്‍ എന്‍ജിന്‍ ആണു ‘വിറ്റാര ബ്രെസ’യ്ക്കും കരുത്തേകുന്നത്. ‘വിറ്റാര ബ്രെസ’യില്‍ 89 ബിഎച്ച്പി വരെ കരുത്തും 200 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ലിറ്ററിന് 24.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ‘വിറ്റാര ബ്രെസ’യ്ക്കു മാരുതി സുസുക്കിയുടെ വാഗ്ദാനം.

ചരക്ക്, സേവന നികുതി(ജിഎസ്ടി) നടപ്പായതോടെ ‘വിറ്റാര ബ്രെസ’ വിലയില്‍ 2,148 രൂപയുടെ വരെ ഇളവും മാരുതി സുസുക്കി അനുവദിച്ചിരുന്നു. ആറു വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ‘വിറ്റാര ബ്രെസ’യ്ക്ക് 7.24 ലക്ഷം രൂപ മുതല്‍ 9.91 ലക്ഷം രൂപ വരെയാണു ഷോറൂം വില. വൈകാതെ പെട്രോള്‍ എന്‍ജിനുള്ള ‘വിറ്റാര ബ്രെസ’ കൂടിയെത്തുന്നതോടെ വില കുറയുകയും വില്‍പ്പന ഉയരുകയും ചെയ്യുമെന്നാണു പ്രതീക്ഷ.

Comments