antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli sohbet sesli siteler yemek tarifleri

ആപ്പിള്‍ ഐഫോണ്‍ 8 ല്‍ കരുതിവെച്ചിരിക്കുന്നതെന്ത്? | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ആപ്പിള്‍ ഐഫോണ്‍ 8 ല്‍ കരുതിവെച്ചിരിക്കുന്നതെന്ത്?

Friday, August 04 2017
img

കാലിഫോര്‍ണിയ (www.asiavisionnews.com): ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ എട്ടിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഹോംപാഡിനായി സോഫ്റ്റ്‌വെയറിന്റെ നിര്‍മാണം നടത്തിയവരില്‍ നിന്നാണ് ഫോണിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഐഫോണുകളില്‍ ഉപയോഗിക്കുന്ന ടച്ച് ഐ.ഡി പുതിയ മോഡലില്‍ ഉണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിന് പകരം മുഖം തിരിച്ചറിയാന്‍ കഴിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനമായിരിക്കും ആപ്പിള്‍ അവതരിപ്പിക്കുക. സാംസംങ് പോലുള്ള എതിരാളികള്‍ക്ക് പൂര്‍ണമായും വിജയം കൈവരിക്കാന്‍ കഴിയാത്ത മേഖലയില്‍ വിജയക്കൊടി പാറിക്കാനാണ് ആപ്പിളിന്റെ കണക്ക് കൂട്ടല്‍. ഇതിനൊപ്പം വയര്‍ലെസ്സ് ചാര്‍ജിംങ് സംവിധാനവും ഉണ്ടാവും.

സ്മാര്‍ട്ട് ക്യാമറ ഫീച്ചര്‍ കൂടി ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട്. ഫോട്ടോയെടുക്കുമ്പോള്‍ ക്യാമറ ഓട്ടോമാറ്റിക്കായി എക്‌സ്‌പോഷര്‍, ഐ.എസ്.ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യുന്നതാണ് സ്മാര്‍ട്ട് ക്യാമറ ഫീച്ചറെന്നാണ് റിപ്പോര്‍ട്ട്. 6.5 ഇഞ്ച് സൈസിലെത്തുന്ന റെറ്റിന ഡിസ്‌പ്ലേയും ഫോണിനൊപ്പമുണ്ടാകും.

Comments