antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli sohbet sesli siteler yemek tarifleri

കിടിലന്‍ ലുക്കില്‍ സ്വിഫ്റ്റ് വരുന്നു: എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അറിയാം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കിടിലന്‍ ലുക്കില്‍ സ്വിഫ്റ്റ് വരുന്നു: എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അറിയാം

Monday, August 07 2017
img

ചെന്നൈ (www.asiavisionnews.com): ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയില്‍ നിന്നെത്തിയ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. 2017 സ്വിഫ്റ്റിന്റെ പേരില്‍ എഴുതിച്ചേര്‍ക്കാന്‍ തക്ക വിധം ഗ്ലാമറായാണ് സുസുക്കി ഇവനെ അണിയിച്ചൊരുക്കുന്നത്. സ്വിഫ്റ്റിന്റെ പുതിയ സ്‍പോര്‍ട്സ് എഡിഷനാണ് കിടിലന്‍ ലുക്കില്‍ അവതരിക്കുക.

വരവറിയിച്ച് നേരത്തെ തന്നെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴിതാ എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അടക്കമുള്ള വിവരങ്ങളാണ് വെളിപ്പെടുന്നത്. 2017 സെപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് സ്വിഫ്റ്റ് സ്പോര്‍ട്ടിനെ സുസുക്കി ലോകത്തിന് പരിചയപ്പെടുത്തുക.

മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ കടും മഞ്ഞ നിറത്തില്‍ അണിയിച്ചൊരുക്കിയാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ വരവ്. അടിസ്ഥാന മോഡലില്‍ നിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബംമ്പര്‍, ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. അലോയി വീലിന്റെ രൂപഭംഗി കരുത്താവാഹിക്കും.

1.4 ലിറ്റര്‍ കെ14സി ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സ്വിഫ്റ്റ് സ്‍പോര്‍ട്ടിന് കരുത്താകുക. 5500 ആര്‍പിഎമ്മില്‍ 148 ബിഎച്ച്‍പി കരുത്താകും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 1500-4000 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക.

മാനുവല്‍ വേരിയന്റിന് 970 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക്കിന് 990 കിലോഗ്രാം ഭാരവുമായിരിക്കും. നിലവിലെ മോഡലിനേക്കാള്‍ 90 കിലോഗ്രാം കുറവായിരിക്കും സ്‍പോര്‍ട്ടിനുണ്ടാകുക. മാനുവല്‍ ട്രാന്‍സ്‍മിഷനില്‍ 16.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.2 കിലോമീറ്ററുമായിരിക്കും മൈലേജ് ലഭിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ മോഡല്‍ പോലെ തന്നെ 1735 എംഎം തന്നെയായിരിക്കും ഈ പുതുമുഖത്തിന്റെയും വലുപ്പം. കരുത്തും ഗ്ലാമറും കൂട്ടിയെത്തുന്ന സ്‍പോര്‍ട്ട് മോഡലിന് ഏകദേശം പത്തു ലക്ഷം രൂപയില്‍ അധികമായിരിക്കും വില.

Comments