Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് ഇനി കുതിയ്ക്കാം

Monday, August 14 2017
img

മുംബൈ (www.asiavisionnews.com): ഓസ്ട്രിയന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ക്കായി 1000 സിസി വി-ട്വിന്‍ എന്‍ജിനുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4,96000 രൂപയാണ് പുതിയ എന്‍ജിനിന്റെ വില.

പുതിയ 1000 സിസി എന്‍ജിനിന്റെ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗിയര്‍ബോക്‌സ് അടക്കമുള്ള എന്‍ജിനാണ് കാര്‍ബറി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എക്‌സ്‌ഹോസ്റ്റിനെ ഈ എന്‍ജിന്‍ പാക്കേജില്‍ നിന്നും കാര്‍ബറി ഒഴിവാക്കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ വ്യത്യസ്ത പാര്‍ട്‌സുകളുടെ പശ്ചാത്തലത്തിലായിരിക്കണമത്.

മൊത്തം വിലയുടെ 50 ശതമാനം അഡ്വാന്‍സായി നല്‍കി ഉപഭോക്താക്കള്‍ക്ക് ഈ എന്‍ജിന്‍ ബുക്ക് ചെയ്യാവുന്നതാണ്. നാല് മുതല്‍ എട്ട് മാസം വരെയുള്ള കാത്തിരിപ്പിന് ശേഷമായിരിക്കും കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എന്‍ജിന്‍ ലഭ്യമാകുക.

Comments