Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജിയോഫോണിന് ഭീഷണിയായി ഡിറ്റെല്‍ കമ്പനിയുടെ മൊബൈൽ: വിൽപന വില വെറും 299 രൂപ

Friday, August 18 2017
img

മുംബൈ (www.asiavisionnews.com): വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. വെറും 299 രൂപ മാത്രം വിലയുള്ള മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി.

ഡിറ്റെല്‍ കമ്പനിയാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ എന്ന വിശേഷണത്തില്‍ 299 രൂപയ്ക്ക് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഫോണ്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.

1.44 ഇഞ്ച് മോണോക്രോം ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമാണ് ഉപയോഗിക്കാനാവുക. 650 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി.

ചെറിയ ഫോണായതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയി 15 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ടോര്‍ച്ച് ലൈറ്റും എഫ്എമ്മും സ്പീക്കറും ഫോണ്‍ ബുക്കുമെല്ലാം 299 രൂപയുടെ ഫോണിലുണ്ട്.

റിലയന്‍സിന്റെ ജിയോഫോണിന് പോലും ഡിറ്റെല്‍ ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 21നാണ് മുകേഷ് അംബാനി റിലയന്‍സിന്റെ ജിയോഫോണ്‍ അവതരിപ്പിച്ചത്.

1500 രൂപ സെക്യൂരിറ്റിയായി നല്‍കി 4ജി ഫോണ്‍ സ്വന്തമാക്കാമെന്നായിരുന്നു ജിയോ ഓഫര്‍. ഈ പണം മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു കിട്ടുകയും ചെയ്യും.

50 കോടി ഉപഭോക്താക്കളെയാണ് ജിയോഫോണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ആഗസ്ത് 24 മുതല്‍ ജിയോ ഫോണ്‍ ബുക്കിംങ് ആരംഭിക്കും.

പ്രതിമാസം 153 രൂപയ്ക്ക് ഈ ഫോണില്‍ ജിയോ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. ഇന്ത്യയില്‍ നിലവിലുള്ള 78 കോടി ഫോണുകളില്‍ 50 കോടിയും സാധാരണ മൊബൈലുകളാണ്.

ഡിറ്റെല്‍ ഫോണ്‍ വാങ്ങാന്‍ - http://detel-india.com/

Comments