antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

രണ്ട് ലക്ഷം രൂപയ്ക്ക് വരെ പാന്‍ കാര്‍ഡില്ലാതെ സ്വര്‍ണം വാങ്ങാം: ജി.എസ്.ടിയില്‍ പൊളിച്ചു പണി | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

രണ്ട് ലക്ഷം രൂപയ്ക്ക് വരെ പാന്‍ കാര്‍ഡില്ലാതെ സ്വര്‍ണം വാങ്ങാം: ജി.എസ്.ടിയില്‍ പൊളിച്ചു പണി

Friday, October 06 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com): രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടിയില്‍ വന്‍ പൊളിച്ചുപണി.

ചെറുകിട വ്യാപാരികള്‍ ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതിയെന്നതും രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കിയതുമാണ് ജിഎസ്ടി കൗണ്‍സിലിന്റെ സുപ്രധാന തീരുമാനങ്ങള്‍.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണും.

കരകൗശല വസ്തുകളുടെ ജിഎസ്ടി പന്ത്രണ്ടില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കിയേക്കുമെന്ന് സൂചന
ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല്് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.

50000 വരെ സ്വര്‍ണം വാങ്ങുന്നതിന് ഇളവ്. 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട.

ഹോട്ടലുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചേക്കും

കയറ്റുമതിക്കാരുടെ നികുതി തിരിച്ചു കൊടുക്കന്നത് വേഗത്തിലാക്കും.

അറുപതോളം ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കും എന്ന് സൂചന

ജിഎസ്ടി നടപ്പാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്.

Comments