antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ജിയോ ഇഫക്‌ട്: വോഡഫോണില്‍ 198 രൂപക്ക് പരിധിയില്ലാത്ത കോളുകളും 1GB ഇന്റര്‍നെറ്റും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജിയോ ഇഫക്‌ട്: വോഡഫോണില്‍ 198 രൂപക്ക് പരിധിയില്ലാത്ത കോളുകളും 1GB ഇന്റര്‍നെറ്റും

Wednesday, December 27 2017
img

കൊച്ചി (www.asiavisionnews.com): പുതുവര്‍ഷത്തോടനുബന്ധിച്ച്‌ വോഡഫോണ്‍ വോയ്സ് ഡാറ്റാ നിരക്കുകള്‍ കുറച്ചുകൊണ്ട് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു.

198 രൂപക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ഒരു ജിബി 4ജി ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.

ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. റോമിങ്ങില്‍ ആയിരിക്കുമ്ബോഴും ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ലഭിക്കും. ഒപ്പം 100 എസ് എം എസും പ്രതിദിനം ലഭിക്കും.

പുതിയ ഉപയോക്താക്കള്‍ക്ക് 229 രൂപക്ക് റീചാര്‍ജ്ജ് ചെയ്ത് ഇതേ ആനൂകൂല്യങ്ങള്‍ സ്വീകരിക്കാം. നിലവില്‍ 199 രൂപക്ക് സമാനമായ പ്ലാന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് വോഡഫോണ്‍ പുതിയ പ്ലാനുമായി രംഗത്തെത്തിയത്.

Comments