antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

എക്​സ്​പോയിലെ താരമായി സ്വിഫ്​റ്റ് ഇറങ്ങി; വില 4.99 ലക്ഷം മുതൽ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

എക്​സ്​പോയിലെ താരമായി സ്വിഫ്​റ്റ് ഇറങ്ങി; വില 4.99 ലക്ഷം മുതൽ

Thursday, February 08 2018
img

ന്യൂഡല്‍ഹി (www.asiavisionnews.com):മാരുതു സുസുക്കിയുടെ തുറുപ്പുചീട്ടാണ് സ്വിഫ്റ്റ്. പുറത്തിറങ്ങിയ സമയം മുതല്‍ ഉപഭോക്താക്കള്‍ ഒരു മടിയും കാണിക്കാതെ വാങ്ങിക്കുന്ന സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ വിപണിയിലെത്തിച്ചു. 4.99 ലക്ഷം മുതല്‍ 7.96 ലക്ഷം രൂപ വരെയാണ് വില. പഴയ മോഡലില്‍ നിന്നും നിരവധി മാറങ്ങളോടെയെത്തുന്ന പുത്തന്‍ സ്വിഫ്റ്റിന് കിടിലന്‍ ലുക്കാണെന്നാണ് ഓട്ടോ നിരൂപകര്‍ വിലയിരുത്തുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്വിഫ്റ്റ് പുറത്തിറിക്കയിത്. പുതിയ മോഡലിന്റെ ബുക്കിങ് കമ്പനി നേരത്തെ തുടങ്ങിയിരുന്നു. സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് ന്യൂജനറേഷന്‍ സ്വിഫ്റ്റിന്റെ നിര്‍മാണം. പെട്രോള്‍, ഡീസല്‍ എന്നീ ഓപ്ഷനുകള്‍ക്കൊപ്പം ഡീസല്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനും പുതിയ സ്വിഫ്റ്റിന് കമ്പനി നല്‍കും.

ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ വലിയ ഹെക്‌സഗണല്‍ ഫ്‌ലോട്ടിങ് ഗ്രില്ലാണ് സ്വിഫ്റ്റിന് കിടിലന്‍ ലുക്ക് നല്‍കുന്നതില്‍ നിര്‍ണായകമാകുന്നത്. ഇതിനൊപ്പം പുതിയ വലിയ ഹെഡ് ലൈറ്റുകളും ഫോഗ് ലാംപും മുന്‍ഭാഗത്തെ പ്രൗഢി കൂട്ടുന്നു. ഫ്ലോട്ടിങ് റൂഫ് ഫീച്ചറും സ്വിഫ്റ്റിനുണ്ട്. പുതിയ ടെയില്‍ ലാപും ഗ്ലാസുമാണ് പിന്‍ഭാഗത്ത്. പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിന്റെ മാറ്റ് കൂട്ടുന്നു.

നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. 3840 എംഎം നീളം, 1695 എംഎം വീതി, 1525 എംഎം ഉയരവും വാഹനത്തിനുണ്ട്. പെട്രോളില്‍ 21 കിലോമീറ്ററും ഡീസലില്‍ 26 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് സൂചന.

Comments