antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി: കിടിലന്‍ ഡാറ്റ പ്ലാനുമായി ബി.എസ്.എന്‍.എല്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി: കിടിലന്‍ ഡാറ്റ പ്ലാനുമായി ബി.എസ്.എന്‍.എല്‍

Friday, February 16 2018
img

ന്യൂദല്‍ഹി (www.asiavisionnews.com): കൊടിപിടിക്കുന്ന വമ്പന്‍മാര്‍ക്കിടയില്‍ പടപെരുതിനില്‍ക്കാനായി, ബി.എസ്.എന്‍.എല്‍ ഇതാ ഒരു കിടിലന്‍ ഡാറ്റാ പാക്കുമായി രംഗത്തെത്തിയിരിക്കുന്നു.

മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ ഒരു കിടിലന്‍ പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ ഉപയോഗിക്കാം. ആറുമാസത്തേക്ക് അണ്‍ലിമിറ്റട് വോയ്സ് കോളും ലഭിക്കുമെന്നതാണ് ഈ പാക്കിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

ദിവസേനെ 100 എസ്.എം.എസുകളും, മുബൈ, ദല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ റോമിങ്ങ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും

ഒരു ജിബിക്ക് ശേഷമുള്ള ഉപയോഗത്തിന് സെക്കന്റില്‍ 40kb മാത്രമായിരിക്കും സ്പീഡ്. 6-മാസം ഫ്രീ കോളിങ്ങിന് ശേഷം അടുത്ത 6-മാസം മിനുറ്റിന് 60 പൈസ വെച്ച് ചാര്‍ജ് നല്‍കേണ്ടി വരും.

അതേസമയം ജമ്മുകാശ്മിര്‍, അസം സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ല.

Comments