Saturday, December 07, 2019
മോസ്കൊ (www.asiavisionnews.com): ആപ് അനലിറ്റിക്സ് പ്ലാറ്റ് ഫോമായ സെൻസർ ടവറിന്റെ കണക്ക് അനുസരിച്ച് ആപ് സ്റ്റോർ റാങ്കിംഗിലും ഗൂഗിൾ പ്ലേ റാങ്കിംഗിലും ഒന്നാമതാണ് ഫേസ് ആപ്പ്.
വരുമാനത്തിന്റെ കാര്യത്തിൽ ആപ്പ് സ്റ്റോർ റാങ്കിംഗിൽ യു ട്യൂബിന് തൊട്ടു പിന്നിലാണ് ഫേസ് ആപ്പ്. 2017 ജനുവരിയിലാണ് ഫേസ് ആപ്പ് ആദ്യമായി ഐ ഒ എസിൽ അവതരിച്ചത്. 2019 ജൂലൈയിൽ ആപ്ലിക്കേഷൻ വീണ്ടും നെറ്റിസൺസിനിടയിൽ വൈറൽ ആയിരിക്കുകയാണ്.
സെൻസർ ടവറിന്റെ കണക്ക് അനുസരിച്ച് ജൂൺ വരെ മാത്രം ഫേസ് ആപ്പ് 400000 ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ വരുമാനം മൂന്നുലക്ഷം ഡോളറാണ് (ഏകദേശം രണ്ടുകോടി രൂപ).
ഫേസ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത് ന്യൂറൽ ടെക്നോളജി:
തലച്ചോറിലെ ന്യൂറോണുകൾ എത്രമാത്രം ഇന്റർ ലിങ്ക് ആയാണ് കിടക്കുന്നത്, അതേപോലെ ആണ് ഈ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നത്. ന്യൂറൽ നെറ്റ് വർക് ആണ് ഫേസ് ആപ്പിന് പിന്നിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി. റഷ്യൻ കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ പിന്നിൽ.
ഏതായാലും ഈ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം റഷ്യയിലെ ഈ കമ്പനിക്കും ലഭിക്കും. റഷ്യയിൽ നിന്നുള്ള ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായാണോ ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വീണ്ടും സജീവമായതെന്ന് സാങ്കേതിക വിദഗ്ദർ സംശയിക്കുന്നു.
കാരണം, ഒരു ഫോട്ടോ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് തന്നെ ഫോണിലെ മുഴുവൻ ഫോട്ടോയും ഉപയോക്താവിന്റെ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതാണ് കാരണം.
അതുകൊണ്ട് പ്രായമായ നിങ്ങളെ കാണാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...