antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

യൂട്യൂബിൽ മലയാളികളുടെ കുതിപ്പ്: 17 ചാനലുകൾക്ക് പത്ത് ലക്ഷം കാഴ്‌ചക്കാർ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

യൂട്യൂബിൽ മലയാളികളുടെ കുതിപ്പ്: 17 ചാനലുകൾക്ക് പത്ത് ലക്ഷം കാഴ്‌ചക്കാർ

Saturday, July 27 2019
img

കൊച്ചി (www.asiavisionnews.com): യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് പൂജ്യത്തിൽ നിന്നാണ് മലയാളികളുടെ ചാനലുകൾ യൂട്യൂബിൽ വലിയ ശ്രദ്ധ നേടിയത്. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളും ുണ്ട്.

വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് വൻ കുതിപ്പ് നടത്തുന്നത്. ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയും വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. കാർഷിക സംരംഭങ്ങളാണ് ഭാവിയിൽ കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ.

ഇന്ത്യയിൽ 265 ദശലക്ഷം പേരാണ് പ്രതിമാസം യൂട്യൂബ് കാണുന്നത്. ഇതിൽ 60 ശതമാനം പേരും ചെറിയ പട്ടണങ്ങളിൽ ഉള്ളവരാണ്.

കേരളത്തിൽ നിന്നും യൂട്യൂബിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കരിക്ക് എന്ന ചാനലിന്റെ സ്ഥാപകൻ നിഖിൽ പ്രസാദ്, എം4 ടെക് എന്ന ചാനലിന്റെ സ്ഥാപകൻ ജിയോ ജോസഫ്, കൃഷി ലോകം എന്ന ചാനലിന്റെ സ്ഥാപകൻ ആനി യുജിൻ എന്നിവർ കൊച്ചിയിൽ നടന്ന ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments