antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

സ്വര്‍ണ വില 40,000 തൊടുമോ ? സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സ്വര്‍ണ വില 40,000 തൊടുമോ ? സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇവയാണ്

Sunday, August 18 2019
img

മുംബൈ (www.asiavisionnews.com): ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച്‌​ ആശങ്കകള്‍ക്കിടെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌​ മുന്നേറുമെന്ന്​ പ്രവചനം.

ദീപാവലിക്ക്​ മുന്നോടിയായി 10 ഗ്രാം സ്വര്‍ണത്തിന്‍െറ വില 40,000 രൂപയിലെത്തുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. യു.എസ്​-ചൈന വ്യാപാര യുദ്ധം നില നില്‍ക്കുന്നത്​ അന്താരാഷ്​ട്ര രംഗത്ത്​ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്​.

2008ലെ പ്രതിസന്ധിക്ക്​ സമാനമായി 2019ലും യു.എസ്​ സമ്പദ്​വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​. യു.എസില്‍ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്കുകള്‍ ദീര്‍ഘകാല ബോണ്ടുകളേക്കാള്‍ ഉയര്‍ന്നാണ്​ നില്‍ക്കുന്നത്​.

സാമ്പത്തിക പ്രതിസന്ധിക്ക്​ മുന്നോടിയായാണ്​ ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ്​ വിലയിരുത്തല്‍. ഇതിന്​ പുറമേ അമേരിക്കയിലെ ജി.ഡി.പിയിലെ കുറവും ആശങ്കയാവുന്നുണ്ട്​.

യുറോപ്പിലെ പ്രധാന സമ്പദ്​വ്യവസ്ഥയായ ജര്‍മ്മനിയില്‍ നെഗറ്റീവ്​ വളര്‍ച്ചയാണ്​ രേഖപ്പെടുത്തുന്നത്​. ബ്രക്​സിറ്റ്​ മൂലം പ്രതിസന്ധിയിലായ ബ്രിട്ടനിലെ സമ്പദ്​വ്യവസ്ഥയുടെ സ്ഥിതിയും മെച്ചമല്ല. ഇതെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്​.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments