antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ടിക്ടോക് ഒന്നാമത്: ഉപയോഗത്തിൽ 44 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവർ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ടിക്ടോക് ഒന്നാമത്: ഉപയോഗത്തിൽ 44 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവർ

Wednesday, October 30 2019
img

ന്യൂയോര്‍ക്ക് (www.asiavisionnews.com): സോഷ്യല്‍ മീഡിയാ സേവനങ്ങളായ ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, ഹെലോ, ട്വിറ്റര്‍ തുടങ്ങിയവയെ പിന്നിലാക്കി ടിക് ടോക്ക് ആപ്ലിക്കേഷന്‍.

ഹ്രസ്വ വീഡിയോ പങ്കുവെക്കുന്നതിനായുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഈ സോഷ്യല്‍ മീഡിയ സേവനങ്ങളെ പിന്നിലാക്കിയത്.

2019-ലെ ദി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക് ടോക്ക് ഒന്നാമതെത്തിയത്.

ഏറ്റവും അധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഫേസ്ബുക്കാണ് രണ്ടാമത്. ഇന്‍സ്റ്റാഗ്രാം, ലൈക്കീ, സ്നാപ്ചാറ്റ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍.

ചൈനീസ് സ്ഥാപനമായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സേവനമാണ് ടിക് ടോക്ക്. സെപ്റ്റംബര്‍ മാസത്തില്‍ ആഗോള തലത്തില്‍ ആറ് കോടിയാളുകളാണ് ടിക് ടോക്ക് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments