Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ടിക് ടോക്കിൽ താരമായി: കുടുംബ ജീവിതം തകർന്ന് വീട്ടമ്മ അനാഥാലയത്തിൽ

Monday, November 04 2019
img

മൂവാറ്റുപുഴ (www.asiavisionnews.com): നൂറുകണക്കിന് ആരാധകരെ നേടി ടിക് ടോക്കിൽ താരമായി മാറിയ വീട്ടമ്മ ഒടുവിൽ അനാഥാലയത്തിലെ അന്തേവാസിയായി. ആരാധകരെ സമ്മാനിച്ച ടിക് ടോക് തന്നെയാണ് വില്ലനായതും അനാഥാലയത്തിലേക്കുള്ള വഴി തുറന്നതും.

ടിക് ടോക് വിഡിയോകളുടെ കടുത്ത ആരാധകനെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീടു കാമുകനായി മാറിയതോടെയാണ് കുടുംബ ജീവിതം കീഴ്മേൽ മറിഞ്ഞത്.

വീട്ടമ്മയും യുവാവും ചേർന്നെടുത്ത സെൽഫി പ്രണയത്തിൽ ചാലിച്ച അടിക്കുറിപ്പോടെ ഫോണിൽ സൂക്ഷിച്ചതു ഭർത്താവ് കണ്ടതോടെ വീട്ടിൽ പ്രശ്നമായി. അഭയം തേടി മാതാപിതാക്കളെ സമീപിച്ചപ്പോൾ സ്വീകരിക്കാൻ അവരും തയാറായില്ല.

പിന്നീടാണ് കാമുകന്റെ അടുത്തെത്തിയത്. അയാളും തഴഞ്ഞു. ഭർത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചു വരുത്തി പൊലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാൻ ആരും തയാറായില്ല.

ഒടുവിൽ പൊലീസ് തന്നെയാണ് വീട്ടമ്മയെ അനാഥാലയത്തിൽ എത്തിച്ചത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments