antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ചരിത്രം കുറിച്ച് ബീഹാര്‍: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ 50 ശതമാനം സംവരണം: വനിതാ സംവരണം തുടരും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ചരിത്രം കുറിച്ച് ബീഹാര്‍: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ 50 ശതമാനം സംവരണം: വനിതാ സംവരണം തുടരും

Wednesday, December 28 2016
img

പാറ്റ്‌ന (www.asiavisionnews.com): ബീഹാറില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ സംവരണമേര്‍പ്പെടുത്തി നിതീഷ്‌കുമാര്‍ സര്‍ക്കാര്‍. എല്ലാ ജുഡീഷ്യല്‍ സര്‍വീസുകളിലും ഇ.ബി.സി (എക്‌സ്ട്രീമിലി ബാക്ക്‌വേര്‍ഡ് ക്ലാസ്), ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ചരിത്രമെഴുതിയത്.

ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച് ബീഹാര്‍ ക്യാബിനറ്റാണ് തീരുമാനത്തിന് അനുമതി നല്‍കിയത്.സുപ്പീരിയര്‍ ജുഡീഷ്യല്‍ സര്‍വീസുകളിലും സബ്ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസുകളിലും സംവരണം നടപ്പിലാക്കും. ഇ.ബി.സിക്ക് 21 ശതമാനം, ഒ.ബി.സി 12 ശതമാനം, എസ്.സി 16 ശതമാനം എസ്.ടി 1 ശതമാനം എന്നിങ്ങനെയാണ് സംവരണമേര്‍പ്പെര്‍ടുത്തിയിരുക്കുന്നത്.

നേരത്തെ സബ്ഓര്‍ഡിനേറ്റ് സര്‍വീസുകളില്‍ മാത്രം 27 ശതമാനം സംവരണമുണ്ടായിരുന്നു. സബ്ഓര്‍ഡിനേറ്റ്, സുപ്പീരിയര്‍ കാറ്റഗറികളിലായി 1100 ഒഴിവുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.

അതേ സമയം നിലവിലെ നിയമപ്രകാരമുള്ള 35 ശതമാനം വനിതാ സംവരണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2016ലെ ബീഹാര്‍ വെഴ്‌സസ് ദയാനന്ദ് സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചരിത്രപരമായ തീരുമാനം ബീഹാര്‍ ക്യാബിനറ്റ് എടുത്തതെന്ന് ക്യാബിനറ്റ് സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്ര പറഞ്ഞു.

Comments