antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

തൻറെ ജീവിതം സിനിമയാക്കിയാല്‍ നായിക വിദ്യാബാലൻ ആയിരിക്കണമെന്ന് സണ്ണി ലിയോണ്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

തൻറെ ജീവിതം സിനിമയാക്കിയാല്‍ നായിക വിദ്യാബാലൻ ആയിരിക്കണമെന്ന് സണ്ണി ലിയോണ്‍

Wednesday, December 28 2016
img

മുംബൈ (www.asiavisionnews.com): പോണ്‍ സ്റ്റാറില്‍ നിന്നു ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ താരമാണു സണ്ണി ലിയോണ്‍. ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഈ നിലയില്‍ എത്തി ചേരാന്‍ സണ്ണി ലിയോണ്‍ ധാരാളം പരിശ്രമങ്ങള്‍ നടത്തിരുന്നു. ഇത് ഏറെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ നേട്ടങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ മാധ്യമങ്ങളും മടി കാണിക്കാറില്ല.

എന്തായാലും സണ്ണി ലിയോണിന്റെ കഥ പറയുന്ന ഒരു ചിത്രം വരുന്നു. കനേഡിയന്‍ സംവിധായകന്‍ ദിലീപ് മേത്ത ഇത്തരം ഒരു ചിത്രത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ സണ്ണി ലിയോണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ സണ്ണിയെക്കുറിച്ച് ഒരു ചിത്രം ഇറങ്ങാന്‍ പോകുന്നു എന്നും സണ്ണി തന്നെയാണു ചിത്രത്തിലെ നായികയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണു സണ്ണി ആ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ വിദ്യാബാലന്‍ അതില്‍ നായികയായാല്‍ മതിയെന്ന അഭിപ്രായവുമായി സണ്ണി ലിയോണ്‍ രംഗത്ത്. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ വിദ്യയുടെ അഭിനയം തന്റെ ഹൃദയം കീഴടക്കിയെന്നും അതുകൊണ്ടു തന്റെ കഥപറയുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ വേണം നായികയാകാന്‍ എന്നും സണ്ണി പറയുന്നു.

Comments