antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

കൃഷിനാശത്തില്‍ നഷ്ടപരിഹാരം നൽകിയില്ല: സംസ്ഥാന സര്‍ക്കാരിനെതിരെ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കൃഷിനാശത്തില്‍ നഷ്ടപരിഹാരം നൽകിയില്ല: സംസ്ഥാന സര്‍ക്കാരിനെതിരെ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം

Saturday, December 31 2016
img

തിരുച്ചിറപ്പള്ളി (www.asiavisionnews.com) കൃഷിനാശത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം. കനത്ത കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതോളം കര്‍ഷകരാണ് പ്രതിഷേധിച്ചത്. ചത്ത എലിയെ വായില്‍ കടിച്ചുപിടിച്ച്, ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്ന് പ്രതിഷേധത്തില്‍ അണിചേര്‍ന്ന കര്‍ഷകര്‍ പറഞ്ഞു.

അഞ്ച് വര്‍ഷമായി കുറുവൈ വിളവില്ല. ഈ വര്‍ഷം സാമ്പ വിളവും നശിച്ചു. ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും നിരവധി പരാതികള്‍ നല്‍കി. പക്ഷെ ആരും പരാതി കേട്ടില്ല-കർഷകർ പറയുന്നു.

കാര്‍ഷിക ലോണുകളെല്ലാം എഴുതിത്തള്ളി കൃഷിനാശം നേരിട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മണ്‍സൂണ്‍ മഴയുടെ അഭാവത്താലും കാവേരി നദിയില്‍ നിന്നും വെള്ളം ലഭിക്കാത്തതിനാലും സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കൃഷിനാശത്തില്‍ മനംനൊന്ത് രണ്ട് മാസത്തിനിടെ 47 കര്‍ഷകര്‍ ദീവനൊടുക്കി.

വെള്ളിയാഴ്ച്ച അഞ്ച് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തെന്ന് പ്രാദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷകരുടെ പരാതി സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് എലിയെ തിന്നുള്ള കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജില്ലാ കളക്ടറുടെ പ്രതികരണം.

Comments