antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ ശരിഅത്ത് നിയമം അനുസരിച്ച് വിവാഹം ചെയ്ത യുവാവിനെതിരെ നടപടിയെടുക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ ശരിഅത്ത് നിയമം അനുസരിച്ച് വിവാഹം ചെയ്ത യുവാവിനെതിരെ നടപടിയെടുക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി

Tuesday, January 03 2017
img

അഹമ്മദാബാദ് (www.asiavisionnews.com): പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ ശരിഅത്ത് നിയമം അനുസരിച്ച് വിവാഹം ചെയ്ത യുവാവിനെതിരെ നടപടിയെടുക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. എന്നാല്‍, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

15 വയസ്സ് മാത്രമുള്ള തന്റെ മകളെ ജെയ്‌നുലബ്ദീന്‍ യൂസുഫ് ഗഞ്ജി (21) എന്ന യുവാവ് തട്ടിക്കൊണ്ടുപോയെന്ന ജാംനഗര്‍ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ഗഞ്ജി, തങ്ങള്‍ ഒളിച്ചോടിയതല്ലെന്നും ശരി അത്ത് നിയമപ്രകാരം വിവാഹിതരാണെന്നും വാദിച്ചു.

ഇതിനായി വിവാഹ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കി. ഋതുമതിയായ പെണ്‍കുട്ടിക്കു 18 വയസ്സ് പൂര്‍ത്തിയായില്ലെങ്കിലും ഇസ്ലാം നിയമപ്രകാരമുള്ള വിവാഹം നിയമാനുസൃതമാണെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുകൂല വിധി ഉണ്ടായത്.

എഫ്‌ഐആര്‍ അനുസരിച്ച് തുടര്‍നടപടി പാടില്ലെന്നും കോടതി ഉത്തരവ് നല്‍കി. ഈ രേഖകളോടൊപ്പം ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച, ഒരുമിച്ചു താമസിക്കുന്നതിനുള്ള ഉഭയകക്ഷി കരാറിനെ പെണ്‍കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് ഇത്തരം കരാറില്‍ ഏര്‍പ്പെടാന്‍ അവകാശമില്ലെന്ന വാദം അംഗീകരിച്ച കോടതി, തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണം തുടരാമെന്നു വ്യക്തമാക്കി.

Comments