antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

2019ലെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്ന് തൃണമൂല്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

2019ലെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്ന് തൃണമൂല്‍

Tuesday, January 03 2017
img

കൊൽക്കത്ത (www.asiavisionnews.com): നോട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ മമത ബാനര്‍ജി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്. ഞായറാഴ്ച നടന്ന 19ആം പാര്‍ട്ടി രൂപീകരണ പരിപാടി പരിപാടിയിലാണ് തൃണമൂല്‍ വൈസ് പ്രസിഡണ്ട് മുകുള്‍ റോയ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കിയത്.

പാര്‍ട്ടിയും ഞങ്ങളുടെ നേതാവ് മമത ബാനര്‍ജിയും ജനവിരുദ്ധമായ നോട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ്. പ്രതികാര രാഷ്ട്രീയം നാള്‍ക്ക് നാള്‍ കൂടി വരുന്നു.പക്ഷെ അതു കൊണ്ടൊന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ ജനവിരുദ്ധ നടപടികളെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ല. ഇനി വരുന്ന നാളുകളില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന സ്ഥാനത്ത് ഞങ്ങളുണ്ടാവും. 2019ല്‍ പ്രതിപക്ഷ കക്ഷികളെ കൂട്ടിചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് ഞങ്ങള്‍ വഹിക്കും-മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി തപസ് പാലിനെ സിബിഐ റോസ് വാലി ചിട്ട് ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മുകുള്‍ റോയിയുടെ പ്രതികരണം.

പ്രധാനമന്ത്രി ഞങ്ങളുടെ എല്ലാ എംപിമാരെയും അറസ്റ്റ് ചെയ്‌തോട്ടെ,ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. ഇത് പ്രതികാര രാ്ഷ്ട്രീയമാണ്. ഞങ്ങള്‍ പ്രക്ഷോഭം തുടരുമെന്ന് ഒരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞു.

1998 ജനുവരി 1നാണ് ഞങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ തൃമമൂലിന് 19 വയസ്സായിരിക്കുന്നു.ഞങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍,ജനങ്ങളോടൊപ്പം എന്നതിനെ മുറുകെ പിടിക്കുന്നു എന്ന് രൂപീകരണ ദിനത്തില്‍ മമത ട്വീറ്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നേതാവായും പിന്നീട് എംപിയുമായിരുന്ന മമത 1998ലാണ് കോണ്‍ഗ്രസ് വിടുന്നതും തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതും.

Comments