Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകള്‍; അച്ചടിപ്പിശകെന്ന് അധികൃതര്‍

Thursday, January 05 2017
img

ഷിയാപൂര്‍ (www.asiavisionnews.com):ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകള്‍ ലഭിച്ച ഗ്രാമീണര്‍ ആശങ്കയിലായി. മധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി. ഐയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയില്ലാതിരുന്നത്. നോട്ടുകള്‍ വ്യാജമാണെന്ന് കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതര്‍ അറിയിച്ചത്. നോട്ടുകള്‍ വ്യാജമല്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

നോട്ടുകള്‍ തിരിച്ചെടുത്തെങ്കിലും പകരം പണം നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി.

Comments