വാഹന ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി

Friday, January 06 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com):മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. മുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് 300 നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി. ബസുകള്‍, ചരക്കുലോറി എന്നിവയുടേത് 1500 രൂപയാക്കി.

ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 ആക്കിയും ഉയര്‍ത്തി. ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 30ല്‍നിന്ന് 150 രൂപയാക്കി. ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50ല്‍നിന്ന് 200 രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ് നിരക്ക് 500ല്‍നിന്ന് 1,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Comments