antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ബോക്‌സ്ഓഫീസില്‍ 'ദംഗലി'ന് ഇനി എതിരാളികളില്ല: ‘പികെ’യെ മറികടന്നത് 17 ദിവസംകൊണ്ട് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ബോക്‌സ്ഓഫീസില്‍ 'ദംഗലി'ന് ഇനി എതിരാളികളില്ല: ‘പികെ’യെ മറികടന്നത് 17 ദിവസംകൊണ്ട്

Monday, January 09 2017
img

മുംബൈ (www.asiavisionnews.com): ബോക്‌സ്ഓഫീസില്‍ 'ദംഗലി'ന് ഇനി എതിരാളികളില്ല. നേരത്തേ 2016ലെ റിലീസ് ചിത്രങ്ങളുടെ കളക്ഷനില്‍ ഒന്നാമതെത്തിയ ചിത്രം ഇപ്പോള്‍ ഇന്ത്യയിലെ എക്കാലത്തെയുംവലിയ ഹിറ്റായിരിക്കുന്നു. 340.8 കോടി എന്ന പികെയുടെ ആജീവനാന്ത ആഭ്യന്തര കളക്ഷനെ 'ദംഗല്‍' മറികടന്നത് വെറും 17 ദിവസങ്ങള്‍ കൊണ്ടാണെന്നത് നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. മൂന്നാം വാരാന്ത്യമായ ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 31.79 കോടിയാണ് ചിത്രം നേടിയത്.

ഞായറാഴ്ച വരെയുള്ള (17ാം ദിവസം) ദംഗലിന്റെ ആഭ്യന്തര ബോക്‌സ്ഓഫീസ് കളക്ഷന്‍ 345.30 കോടിയാണ്. വിദേശത്തുനിന്ന് നേടിയത് 26.47 മില്യണ്‍ ഡോളറും (180.58 കോടി രൂപ). അതായത് ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് 17 ദിവസംകൊണ്ട് 520.58 കോടി.

ബോളിവുഡില്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടിയ ചിത്രം ആമിറിന്റേതായിരുന്നു (ഗജിനി). ഹിന്ദിയിലെ ആദ്യത്തെ 200 കോടി (3 ഇഡിയറ്റ്‌സ്), 300 കോടി (പികെ) ക്ലബ്ബുകളും തുറന്നത് ആമിര്‍ ആയിരുന്നു. പുതിയ നേട്ടത്തോടെ ബോളിവുഡില്‍ ആദ്യമായി 350 കോടി ക്ലബ്ബ് ആരംഭിക്കുന്ന താരവും ആവുകയാണ് ആമിര്‍ഖാന്‍.

20 കോടിക്ക് മുകളില്‍ റിലീസ്ദിന കളക്ഷന്‍ നേടിയ മൂന്നേമൂന്ന് ചിത്രങ്ങളാണ് 2016ല്‍ ബോളിവുഡില്‍ റിലീസ് ചെയ്തത്. ദംഗലിനെക്കൂടാതെ സല്‍മാന്‍ഖാന്റെ സുല്‍ത്താനും എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയും. എന്നാല്‍ 17 ദിവസത്തെ ആകെ കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ദംഗല്‍ ദിവസേന നേടിയ ശരാശരി കളക്ഷന്‍ തന്നെ 20 കോടിക്ക് മുകളില്‍ വരും.

ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ആഭ്യന്തര ബോക്‌സ്ഓഫീസില്‍നിന്ന് 375 കോടി നേടാല്‍ ആമിര്‍ ചിത്രത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം. ഒരുപക്ഷേ അത് 400 കോടിക്ക് മുകളിലേക്ക് എത്താമെന്നും.

Comments