antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

വിനാശത്തിന്റെ തുടക്കം, ഏറ്റവും മോശമായത് ഇനി വരാനിരിക്കുന്നതേയുള്ളു: നോട്ട് നിരോധനത്തെ കുറിച്ച് മന്‍മോഹന്‍ സിങ് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

വിനാശത്തിന്റെ തുടക്കം, ഏറ്റവും മോശമായത് ഇനി വരാനിരിക്കുന്നതേയുള്ളു: നോട്ട് നിരോധനത്തെ കുറിച്ച് മന്‍മോഹന്‍ സിങ്

Thursday, January 12 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com): നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. വിനാശത്തിന് തുടക്കമായി കഴിഞ്ഞെന്നും ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കി. 'ഭീമാകാര ദുരന്തസൃഷ്ടിയെന്നാണ്' നവംബറിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്.

നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ വേദ്‌നാ സമ്മോളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച മുന്‍ പ്രധാനമന്ത്രി വരാനിരിക്കുന്ന ഭവിഷത്തുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. വിനാശത്തിന്റെ തുടക്കമായിരിക്കുന്നു, ഇതിലും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. സാമ്പത്തിക വളര്‍ച്ച പിന്നോട്ടാകുമെന്ന് സാമ്പത്തിക വിദഗ്ധനും 10 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിങ് ചൂണ്ടികാണിച്ചു. ലോകബാങ്കും ഇതേ കാര്യമാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച ഇന്ത്യക്ക് ഉണ്ടാവില്ലെന്നും തിരുത്തി പറഞ്ഞിരുന്നു.

എന്നാല്‍ ഗുജറാത്തിലെ വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ചു. ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് അവയോടൊപ്പം തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നും അവയെല്ലാം വളരെ കുറച്ച് നാളുകളെ ഉണ്ടാവുകയുള്ളെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Comments