antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

മുസ്‌ലിം സ്ത്രീവോട്ടുകള്‍ ലക്ഷ്യമിട്ട് വീണ്ടും ആര്‍.എസ്.എസ്: യുപിയിലെ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതി വാഗ്ദാനം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മുസ്‌ലിം സ്ത്രീവോട്ടുകള്‍ ലക്ഷ്യമിട്ട് വീണ്ടും ആര്‍.എസ്.എസ്: യുപിയിലെ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതി വാഗ്ദാനം

Friday, March 09 2018
img

ന്യൂദല്‍ഹി (www.asiavisionnews.com): മുത്തലാഖിനെതിരായ കാമ്പെയ്‌നിനെ പിന്തുണച്ചതിനു പിന്നാലെ മുസ്‌ലിം സ്ത്രീവോട്ടുകള്‍ ലക്ഷ്യമിട്ട് വീണ്ടും ആര്‍.എസ്.എസ്. മുസ്‌ലിം സമുദായത്തിലെ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതിയാണ് ആര്‍.എസ്.എസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം.

ഇത്തരത്തിലൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ആര്‍.എസ്.എസ് ഇതു നിഷേധിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം രാഷ്ട്രീയ മഞ്ച് പോലുള്ള അനുബന്ധ സംഘടനകളെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ പ്രീണിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നാണ് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ആദ്യഘട്ടമെന്ന നിലയിലാണ് മുസ്‌ലിം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കൊണ്ടുവന്നിരിക്കുന്നത്. അനാഥരായ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും യൂണിഫോമും എത്തിച്ചുനല്‍കുമെന്നതാണ് മറ്റൊരു വാഗ്ദാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് യു.പിയിലെ പ്രകടനം. ആകെയുള്ള 543 സീറ്റുകളില്‍ 80 യു.പിയിലാണ്. ഇവിടുത്തെ 700 മുസ്‌ലിം കുടുംബങ്ങളെ പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് മുസ്‌ലിം രാഷ്ട്രീയ മോര്‍ച്ച. യു.പി ജനസംഖ്യയുടെ 20% മുസ്‌ലീങ്ങളാണ്.

Comments