antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri instagram yavaş beğeni satın al

കര്‍ണാടക ആര്‍ക്കൊപ്പം? പരസ്പര വിരുദ്ധ എക്സിറ്റ് പോളുകളിൽ രാഷ്ട്രിയ പാര്‍ട്ടികള്‍ ആശങ്കയില്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കര്‍ണാടക ആര്‍ക്കൊപ്പം? പരസ്പര വിരുദ്ധ എക്സിറ്റ് പോളുകളിൽ രാഷ്ട്രിയ പാര്‍ട്ടികള്‍ ആശങ്കയില്‍

Sunday, May 13 2018
img

ബംഗളൂരു (www.asiavisionnews.com): കര്‍ണാടകയില്‍ പരസ്പര വിരുദ്ധമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ആര്‍ക്കും ഭൂരിപക്ഷം നല്‍കാത്ത ജനവിധി ഉണ്ടാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചുള്ള ആലോചനകള്‍ക്ക് കൂടി തുടക്കമിടാന്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കും. ചില മേഖലകളില്‍ ഉണ്ടായിട്ടുള്ള കനത്ത പോളിംഗിന്‍റെ സൂചനകളെക്കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലപുകക്കേണ്ടി വരും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി പുറത്ത് വിട്ട കണക്ക് പ്രകാരം 70.67 ശതമാനം പേരാണ് കര്‍ണാടകയില്‍ വോട്ട് ചെയ്തത്. 2013ലെ പോളിംഗ് ശതമാനത്തേക്കാള്‍ അല്‍പ്പം കുറവാണെങ്കിലും കര്‍ണാടകയിലെ മുന്‍കാല തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശരാശരി വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തേത് മികച്ച പോളിംഗ് തന്നെയാണ്.

മേഖലകളും ജില്ലകളും തിരിച്ചുള്ള പോളിംഗ് ശതമാനം ശേഖരിച്ച് തെരഞ്ഞെടുപ്പ് ട്രെന്‍ഡ് അളക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതേസമയം ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകളും പാര്‍ട്ടികള്‍ പരിശോധിക്കുന്നുണ്ട്.

ചില എക്സിറ്റ് പോളുകള്‍ ബിജെപിക്ക് ആശ്വാസം പകരുന്നുണ്ടെങ്കില്‍ മറ്റ് ചിലത് കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്നതാണ്. ഇന്ത്യന്‍ ടുഡെ ആക്സിസ് സര്‍വ്വേ ഫലം പ്രത്യേകിച്ചും. മേഖല തിരിച്ചും ജാതി, വര്‍ഗ വിഭജനങ്ങള്‍ നടത്തിയുമാണ്.

ഇന്ത്യ ടുഡെ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം മൈസൂര്‍, ഹൈദരബാദ്, കര്‍ണാടക മേഖലകളില്‍ ദലിത് - മുസ്‍ലിം വോട്ടുകളുടെയും സംസ്ഥാനമാകെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും കേന്ദ്രീകരണം കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടാകുമെന്ന പ്രവചനം ബിജെപിയെ ആശങ്കയിലാഴ്ത്തുന്നതാണ്. ‌

അതേസമയം ടൈംസ് നൌ-ചാണക്യയുടെ സര്‍വ്വേ ഇതിന് നേര്‍ വിപരീതമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ദലിത്-ട്രൈബല്‍ വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്നതാണ് ഈ സര്‍വ്വേ പറയുന്നത്.

ഇത് ശരിയാവുകയാണെങ്കില്‍ സിദ്ധരാമയ്യയുടെ അഹിന്ദ വോട്ട് ബാങ്കില്‍ ബിജെപി കടന്ന് കയറ്റം നടത്തിയെന്നതാണ് അതിനര്‍ത്ഥം. ഓള്‍ഡ് മൈസൂര്‍ മേഖലയിലുള്‍പ്പെടെ സംസ്ഥാനത്തെ 80 ശതമാനം മുസ്‍ലിം വോട്ടുകളും കോണ്‍ഗ്രസിനൊപ്പമാണെന്ന് എല്ലാ സര്‍വ്വേ ഫലങ്ങളും ഒരു പോലെ പറയുന്നു.

ഇത് ജെഡിഎസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. എങ്കിലും തൂക്കുസഭയുടെ സാധ്യതകള്‍ ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ജെഡിഎസ് ആയിരിക്കും. ചുരുക്കത്തില്‍ മെയ് 15ന് യഥാര്‍ത്ഥ ഫലം വരുന്നത് വരെ മൂന്ന് പാര്‍ട്ടികള്‍ക്കും കണക്ക് കൂട്ടലുകളുടേതാണ്.

Comments