antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

2028-ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ദില്ലി മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

2028-ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ദില്ലി മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്

Friday, May 18 2018
img

ദില്ലി (www.asiavisionnews.com): 2028 ഓടെ ദില്ലി ലോകത്തിലെ എറ്റവും ജനസംഖ്യയുള്ള നഗരമായി മാറുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യ വകുപ്പിന്റെ (യു.എന്‍.ഡി.എ.എസ്) ജനസംഖ്യാ വിഭാഗം നടത്തിയ ലോക അര്‍ബനൈസേഷന്‍ 2018 റിവിഷന്‍ 2030 ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്‍പ്പെടുന്ന നഗരവും കൂടി ദില്ലിയാവുമെന്ന് വെളിപ്പെടുത്തുന്നു.

2050-ല്‍ ലോക ജനസംഖ്യയുടെ 68 ശതമാനം ജനങ്ങളും നഗരങ്ങളിലായിരിക്കും താമസിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ജനസംഖ്യയുടെ 55 ശതമാനം ആളുകളാണ് നഗരങ്ങളില്‍ താമസിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് ജനസംഖ്യ കൂടാന്‍ സാധ്യതയുള്ള നഗരങ്ങളില്‍ അധികവും വികസ്വര രാജ്യങ്ങളിലാണ്. ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ജനസംഖ്യ വര്‍ദ്ധനയുണ്ടാവുക.

നിലവില്‍ 37 മില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ടോക്കിയോയെയാണ് ദില്ലി 2028ല്‍ മറികടക്കുക. ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് മാറുന്നതോടെ നഗരപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാവും ഈ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments