antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

മീററ്റില്‍ ശവകുടീരത്തിനു സമീപം നിസ്‌കരിക്കാനെത്തിയ മുസ്‌ലീങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

മീററ്റില്‍ ശവകുടീരത്തിനു സമീപം നിസ്‌കരിക്കാനെത്തിയ മുസ്‌ലീങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു

Friday, May 18 2018
img

മീററ്റ് (www.asiavisionnews.com): മീററ്റില്‍ ശവകുടീരത്തിന് സമീപം നിസ്‌കരിക്കാനെത്തിയ മുസ്‌ലീങ്ങളെ ബി.ജെ.പിയുടെ നേതൃത്വത്തിലെത്തിയ ഹിന്ദു സംഘം തടഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

റംസാന്‍ വ്രതം ആരംഭിക്കാനിരിക്കെ ശവകുടീരത്തില്‍ നിസ്‌കരിക്കാനെത്തിയതായിരുന്നു മുസ്‌ലീങ്ങള്‍. ചില ഹിന്ദു സംഘടനകള്‍ ഇത് തടഞ്ഞത് വാക്കേറ്റത്തിനു വഴിവെക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

നിസ്‌കാരം നടക്കുന്ന സ്ഥലത്തിന് സമീപത്ത് ക്ഷേത്രമുണ്ടെന്ന് പറഞ്ഞായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനെത്തിയത്. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ‘സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല. തങ്ങള്‍ പുതുതായി ചെയ്യുന്ന ഒന്നല്ല ഇതെന്നും കാലങ്ങളായി തുടരുന്നതാണെന്നുമാണ് ഇരുസമുദായങ്ങളുടേയും നേതാക്കള്‍ പറയുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.’എസ്.എസ്.പി രാജേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.

തങ്ങളുടെ ഏരിയയില്‍ പുതിയൊരു രീതി തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പി ശാസ്ത്രി നഗര്‍ ട്രേഡേഴ്‌സ് സെല്‍ ജനറല്‍ സെക്രട്ടറി ജെയ്ന്‍ ചന്ദന പറയുന്നത്.

എന്നാല്‍ ശാസ്ത്രി നഗറിലെ ശവകുടീരത്തില്‍ നിസ്‌കാരം നടത്തുന്നത് പുതിയ കാര്യമൊന്നുമല്ലെന്നാണ് യുവ സേവ സമിതി നേതാവ് ബദാല്‍ അലി പറയുന്നത്.

Comments