antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം രാജ്യത്തെ സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍: രാഹുല്‍ ഗാന്ധി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം രാജ്യത്തെ സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍: രാഹുല്‍ ഗാന്ധി

Friday, October 05 2018
img

ഡല്‍ഹി (www.asiavisionnews.com): ആര്‍എസ്എസിന്റെ കേഡര്‍ സംവിധാനം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടു വരാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മായാവതി കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറഞ്ഞെങ്കിലും 2019ല്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയുമെന്നും ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് കമ്മിറ്റിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലാവര്‍ക്കും ജനാധിപത്യപരമായി അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയാണ് കോണ്‍ഗ്രസ്. ജനാധിപത്യം ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്ന ഒരു പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ് കേഡര്‍ സംവിധാനത്തിലൂടെ ശ്രമിക്കുന്നത് ഇന്ത്യയിലെ ഓരോ ഭരണഘടന സ്ഥാപനങ്ങളെയും ചെറുസ്ഥാപനങ്ങളെയും പിടിച്ചെടുക്കുക അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ഈ സ്ഥാപനങ്ങളെ ഉപയോഗിക്കുക എന്നതാണ് കേഡര്‍ സംവിധാനം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു. എല്ലാം പേരില്‍ മാത്രം ഒതുങ്ങുകയാണെന്നും സാധാരണ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലൂടെ സാധാരണക്കാര്‍ ദുരിതത്തിലായ കാര്യം ഇനിയെങ്കിലും പ്രധാനമന്ത്രി അറിയണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

തന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് അടുത്തകാലത്താണ് പ്രചാരണം ലഭിച്ചുതുടങ്ങിയത്. താന്‍ കുട്ടിക്കാലം മുതല്‍ ക്ഷേത്രദര്‍ശനം നടത്തുന്ന വ്യക്തിയാണ്. ക്ഷേത്രസന്ദര്‍ശനങ്ങളെ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ഡയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. താന്‍ ഹിന്ദു ഇസത്തിലാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന മായാവതിയുടെ നിലപാട് പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments