antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

‘കഹോ ന പ്യാര്‍ ഹെ’ കഴിഞ്ഞപ്പോള്‍ കിട്ടിയത് 30,000- ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍: ഹൃത്വിക് റോഷന്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

‘കഹോ ന പ്യാര്‍ ഹെ’ കഴിഞ്ഞപ്പോള്‍ കിട്ടിയത് 30,000- ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍: ഹൃത്വിക് റോഷന്‍

Wednesday, September 25 2019
img

മുംബൈ (www.asiavisionnews.com): നായകനായി അരങ്ങേറിയ ചിത്രം വിജയിക്കുകയും അതിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടന്‍ന്മാര്‍ ഒരുപാടുണ്ടെങ്കിലും, ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്ററായി മാറി ഉയര്‍ന്ന താരപരിവേഷത്തിലേക്കെത്തിയ നടനാണ് ഹൃത്വിക് റോഷന്‍.

കഹോ ന പ്യാര്‍ ഹെ എന്ന ഹൃത്വിക്കിന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. 2000- ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹെ സംവിധാനം ചെയ്തത് ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷന്‍ ആയിരുന്നു. ഇതിനു ശേഷം തനിക്ക് 30,000- ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍ വന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹൃത്വിക് വെളിപ്പെടുത്തിയത്.

കപില്‍ ശര്‍മ്മ അവതാരകനായ ‘ദി കപില്‍ ശര്‍മ്മ ഷോ’യില്‍ അതിഥിയായെത്തിയപ്പോഴാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിയേറ്ററില്‍ സിനിമ ഹിറ്റായതോടെ 30,000- ത്തിലധികം വിവാഹാഭ്യര്‍ത്ഥനകള്‍ വന്നുവെന്നാണ് ഹൃത്വിക് ഷോയില്‍ പറഞ്ഞത്. അതേ വര്‍ഷമാണ് സൂസന്ന ഖാനെ ഹൃത്വിക് വിവാഹം ചെയ്യുന്നത്. എന്നാല്‍ 2014- ല്‍ ഇരുവരും വിവാഹമോചിതരായി.

ഹൃത്വിക്ക് റോഷന്‍ ഇരട്ടവേഷത്തിലെത്തിയ കഹോ ന പ്യാര്‍ ഹെയില്‍ നായികയായത് അമീഷ പട്ടേലാണ്. അമീഷയുടെ ആദ്യ ചിത്രവുമായിരുന്നു ഇത്.അനുപം ഖേര്‍, ദലിപ് താഹില്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയേയും, താരങ്ങളേയും പോലെതന്നെ അതിലെ ഗാനങ്ങളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറി.

രാകേഷ് റോഷന്റെ സഹോദരന്‍ രാജേഷ് റോഷനാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ‘ഏക് പല്‍ കാ ജീനാ’ , ‘നാ തും ജാനോ നാ ഹം’, ‘ചാന്ദ് സിത്താരെ’, ‘കഹോ നാ പ്യാര്‍ ഹെ’ എന്നീ ഗാനങ്ങള്‍ 2000-ലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments