antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യന്‍ താരം മോദി തന്നെ: പിന്നില്‍ ധോണിയും കോഹ്ലിയും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യന്‍ താരം മോദി തന്നെ: പിന്നില്‍ ധോണിയും കോഹ്ലിയും

Thursday, September 26 2019
img

ലണ്ടൻ (www.asiavisionnews.com): ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യാക്കാരില്‍ ഒന്നാമത് പ്രധാനമന്ത്രി നരേന്ദ്രമോദി.

രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയ്ക്കും.യുഗവ് സര്‍വ്വെ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാല്‍പ്പത്തൊന്നു രാജ്യങ്ങളില്‍ നിന്നായി 42,000 പേരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.

യുഗവ് സര്‍വേയില്‍ 15.66% പേരുടെ പിന്തുണയോടെയാണ് മോദി രാജ്യത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന ഇന്ത്യക്കാരനായി മാറിയത്.

8.58% പേരുടെ പിന്തുണയാണ് രണ്ടാം സ്ഥാനത്തുള്ള ധോണിയ്ക്കുള്ളത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മറികടന്നാണ് ധോണി രണ്ടാം സ്ഥാനത്തെത്തിയത്.

രത്തന്‍ ടാറ്റ (8.02 ശതമാനം), ബരാക് ഒബാമ (7.36 ശതമാനം), ബില്‍ ഗേറ്റ്‌സ് (6.96 ശതമാനം) എന്നിവരാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കോഹ്ലിക്ക് മുകളില്‍. 2.95% പേരുടെ പിന്തുണയുമായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ പത്തിലുണ്ട്.

പുരുഷന്മാരുടെ പട്ടികയിൽ മോദി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ബോക്സിങ് ചാമ്പ്യൻ മേരി കോമാണ് ഏറ്റവുമധികം ആരാധകരുളള സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments