antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

"ബിഗിലി"ന്റെ രണ്ടാംഭാഗം വരുന്നു: റായപ്പന്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ച്‌ ചിത്രം ഒരുക്കുമെന്ന് സൂചന നല്‍കി ആറ്റ്ലി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

"ബിഗിലി"ന്റെ രണ്ടാംഭാഗം വരുന്നു: റായപ്പന്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ച്‌ ചിത്രം ഒരുക്കുമെന്ന് സൂചന നല്‍കി ആറ്റ്ലി

Monday, October 28 2019
img

ചെന്നൈ (www.asiavisionnews.com): വിജയ് ആരാധകര്‍ക്ക് ആവേശമായി ദീപാവലി റിലീസായി ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തിയ ബിഗില്‍ എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ അക്കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തന്നെ തീര്‍ക്കുകയാണ്. മികച്ച അഭിപ്രായത്തോടെ ചിത്രം മികച്ച പ്രദര്‍ശനവിജയം തുടരുകയാണ്.

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മാസ്സ് സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കേരളത്തില്‍ ആദ്യ ദിനം 300 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.

ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനവിജയം തുടരുമ്ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വശത്തെക്കുറിച്ച്‌ വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കൂടാതെ വിജയ് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്ന ഒരു വിവരം കൂടി സംവിധായകന്‍ ആറ്റ്ലി പങ്കുവയ്ക്കുന്നു. ബിഗിലിലെ റായപ്പന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച്‌ മറ്റൊരു ചിത്രമൊരുക്കാന്‍ സംവിധായകന്‍ ആറ്റ്‌ലി തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയുടെ കരിയറില്‍ വെച്ച്‌ തന്നെ ഏറ്റവും അഭിനയ പ്രാധാന്യവും പ്രശംസയും നേടിയ കഥാപാത്രമാണ് ബിഗിലെ റായപ്പന്‍. ചിത്രം ബിഗിലിന്റെ രണ്ടാംഭാഗമായി ആണോ അതോ ചിത്രത്തിലെ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ചിത്രമാണ് വരാന്‍ പോകുന്നത് എന്ന ആകാംഷയിലാണ് വിജയ് ആരാധകര്‍.

ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു 'ബിഗിലി'ന്റെ റിലീസ്.

ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തല്‍ അനുസരിച്ച്‌ ചിത്രം കേരളത്തില്‍ നിന്ന് 148 തിയേറ്ററുകളില്‍ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗില്‍ കളക്‌ട് ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത്.

യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വിജയുടെ ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റായി തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments