antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മുംബൈ 2050ഓടെ മുങ്ങിയേക്കും: ഇന്ത്യയിലടക്കം തീരദേശം ഈ നൂറ്റാണ്ടിൽ കടലെടുക്കും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മുംബൈ 2050ഓടെ മുങ്ങിയേക്കും: ഇന്ത്യയിലടക്കം തീരദേശം ഈ നൂറ്റാണ്ടിൽ കടലെടുക്കും

Thursday, October 31 2019
img

വാഷിങ്‌ടൺ (www.asiavisionnews.com): ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ തീരപ്രദേശം ഈ നൂറ്റാണ്ടവസാനത്തോടെ കടലെടുക്കുമെന്ന്‌ പഠനം.

വേലിയേറ്റം ഉയരുന്ന പരിധിയിൽ കഴിയുന്ന അഞ്ചുമുതൽ 10 ഇരട്ടിവരെ ജനങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടൽ ജലനിരപ്പ്‌ ബാധിക്കും.

ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നായ മുംബൈ 2050ഓടെ മുങ്ങിപ്പോയേക്കും. ഹരിതഗൃഹവാതങ്ങളുടെ പുറംതള്ളൽ കുറച്ചില്ലെങ്കിൽ ഭാവിയിൽ വിചാരിക്കുന്നതിനേക്കാൾ വലിയ പ്രയാസം തീരദേശ ജനങ്ങൾ അനുഭവിക്കേണ്ടിവരും.

അമേരിക്കയിലെ സ്വതന്ത്ര കാലാവസ്ഥാ സംഘടനയായ ക്ലൈമറ്റ്‌ സെൻട്രൽ പ്രസിദ്ധീകരിച്ച സ്‌കോട്ട്‌ എ കൾപിന്റെയും ബെഞ്ചമിൻ എച്ച്‌ സ്‌ട്രോസിന്റെയും പഠനത്തിലാണ്‌ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്‌.

ലോക ജനസംഖ്യയുടെ 70 ശതമാനവും ജീവിക്കുന്ന ഇന്ത്യ, ചൈന, ബംഗ്ലാദേശ്‌, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലൻഡ്‌, ഫിലിപ്പീൻസ്‌, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെയാണ്‌ ഉയരുന്ന ജലനിരപ്പ്‌ രൂക്ഷമായി ബാധിക്കുക. നൂറു കോടി ജനങ്ങൾ ഇപ്പോൾ ഉയർന്ന വേലിയേറ്റ പരിധിയുടെ 10 മീറ്ററിനുള്ളിലാണ്‌ ജീവിക്കുന്നത്‌. ഇതിൽ 25 കോടിയും ഒരു മീറ്ററിനുള്ളിലാണ്‌.

താപനില ഉയരുന്നതുകാരണം ഒരു പതിറ്റാണ്ടിനിടയിൽ പ്രതിവർഷം 430 കോടി ടൺ മഞ്ഞാണ്‌ ഇരു ധ്രുവങ്ങളിൽനിന്നും കടലിലേക്ക്‌ ചേരുന്നത്‌.

2006 മുതൽ വർഷം നാല്‌ മില്ലിമീറ്റർ തോതിലാണ്‌ കടലിലെ ജലനിരപ്പ്‌ ഉയരുന്നത്‌. ഹരിതഗൃഹവാതകം പുറംതള്ളൽ കുറച്ചില്ലെങ്കിൽ അടുത്ത നൂറ്റാണ്ടിൽ ഇത്‌ 100 ഇരട്ടിയാകുമെന്നാണ്‌ കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്ക്‌ പറയുന്നത്‌.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments