antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

അയോധ്യയിലേക്ക് നാലായിരം സൈനികര്‍: കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അയോധ്യയിലേക്ക് നാലായിരം സൈനികര്‍: കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

Thursday, November 07 2019
img

അയോധ്യ (www.asiavisionnews.com): ബാബരി ഭൂമിത്തര്‍ക്ക കേസില്‍‌ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പത്ത് പാരാ മിലിറ്ററി ഫോഴ്‌സിന്റെ കീഴിലുള്ള 4000 സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു.

അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

അയോധ്യയില്‍ ഓരോ 10 അടിയിലും ഒരു പോലീസുകാരന്‍ എന്ന നിലയിലാണ് സുരക്ഷാ വിന്യാസം. സിആര്‍പിഎഫിനെയും രംഗത്തിറക്കിയിട്ടുണ്ട്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്, യെല്ലോ മേഖലകള്‍ സി.ആര്‍.പി.എഫും മറ്റ് രണ്ട് മേഖലകളില്‍ യു.പി പോലീസും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും.

എണ്ണൂറോളം സ്‌കൂളുകള്‍ സുരക്ഷാ സേനകളുടെ താത്കാലിക ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തുള്ള ഹോട്ടലുകളും ലോഡ്ജുകലും ഇതിനായി ബുക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല സ്‌കളുകളെ താത്കാലിക ജയിലുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിരിക്കുകയാണ്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments