Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

തനിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി; ‘ദിവസേന വലിക്കാന്‍ അഞ്ചു ബീഡിയും വേണം’

Thursday, January 05 2017
img

കണ്ണൂര്‍ (www.asiavisionnews.com):സൗമ്യവധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയുടെ വക ജയില്‍ ഡിജിപിക്ക് നിവേദനം. തനിക്ക് ഒരു കൈ വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഒരു കൈ മാത്രമുളള തനിക്ക് ഒരു ക്രിത്രിമക്കൈ വേണം. കൂടാതെ ജയിലില്‍ ബീഡി കിട്ടാതെ വലിയ പ്രയാസം അനുഭവിക്കുകയാണ്.

ജയില്‍ കാന്റീനില്‍ നിന്നും ദിവസേന അഞ്ചുബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ജയിലിലെ ഉപദേശക സമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണാന്‍ എത്തിയപ്പോഴാണ് രേഖാമൂലം ഗോവിന്ദച്ചാമി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

Comments