antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

സംഘപരിവാര്‍ ശാസ്ത്രജ്ഞന്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിൽ നിന്നും മന്ത്രിമാരായ മൊയ്തീനും സുനില്‍കുമാറും വിട്ടുനിൽക്കണമെന്നു പരിഷത്തും ഇടത് അനുകൂലികളും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സംഘപരിവാര്‍ ശാസ്ത്രജ്ഞന്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിൽ നിന്നും മന്ത്രിമാരായ മൊയ്തീനും സുനില്‍കുമാറും വിട്ടുനിൽക്കണമെന്നു പരിഷത്തും ഇടത് അനുകൂലികളും

Thursday, January 05 2017
img

തിരുവനന്തപുരം (www.asiavisionnews.com): ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഓണററി ഡോ.എന്‍ ഗോപാലകൃഷ്ണന് ശ്രീനാരായണ പുരസ്‌കാരം സമ്മാനിക്കാന്‍ ഇടതുമന്ത്രിമാരായ വി.എസ് സുനില്‍കുമാറും എ.സി മൊയ്തീനും എത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നു.ശാസ്ത്രവിരുദ്ധതയും ഹൈന്ദവ വര്‍ഗീയവാദവും പ്രചരിപ്പിക്കുന്ന ഗോപാലകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കാന്‍ ഇടതുമന്ത്രിമാര്‍ പോകരുതെന്നാണ് ആവശ്യം.

കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ഗോപാലകൃഷ്ണന്റെ തട്ടിപ്പുകള്‍ ചൂണ്ടിക്കാണിച്ച് പരിപാടിയില്‍ നിന്നും ഇടതുമന്ത്രിമാര്‍ വിട്ടുനില്‍ക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം പിന്നീട് അറിയിക്കാമെന്നും മന്ത്രിമാരുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

ടി.ആര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഡോ.എന്‍ ഗോപാലകൃഷ്ണനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. വ്യവസായി ടി.ആര്‍ രാഘവന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ തൃശൂരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തിലാണ്് 50000 രൂപയടക്കമുളള പുരസ്‌കാരം മന്ത്രി സുനില്‍കുമാര്‍ സമര്‍പ്പിക്കുന്നത്.

ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് മന്ത്രി എ.സി മൊയ്തീനാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതിലെ ശരിയില്ലായ്മ ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് മന്ത്രിമാരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിറയുന്നത്.

കൂടാതെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ശക്തമാണ്. സംഘപരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യമായ ഗോപാലകൃഷ്ണന്‍ അശാസ്ത്രീയവും ഹൈന്ദവ വര്‍ഗീയവാദവും പ്രചരിപ്പിക്കാന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും കമന്റുകളില്‍ വ്യക്തമാക്കുന്നു.

ഏറ്റവുമൊടുവില്‍ നോട്ട് നിരോധനത്തെ ന്യായീകരിക്കാനും ഗോപാലകൃഷ്ണന്‍ നാനോ ടെക്‌നോളജിയുമായി എത്തിയിരുന്നു. പുതിയ രണ്ടായിരത്തിന്റെ നോട്ട് എവിടെയുണ്ടെങ്കിലും ഉണ്ടെങ്കില്‍ നോട്ടിലുളള പ്രത്യേക സംവിധാനം ഉപയോഗിച്ച് അതെവിടെ ആണെന്നും എത്രയെണ്ണം ഉണ്ടെന്നും കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വീഡിയോ പ്രചാരണം.

Comments