Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പൊലീസ് ഭീതി പരത്തുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം:ഹൈദരലി തങ്ങള്‍

Saturday, January 07 2017
img

കോഴിക്കോട്(www.asiavisionnews.com): മതപ്രബോധകരെയും പണ്ഡിതരെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്നതില്‍ നിന്ന് പൊലീസിനെ തടയുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. ‘ഭീകരതയുടെ പേരിലുള്ള മുസ്ലിംവേട്ടക്കെതിരെ ജനജാഗരണം’ മുസ്ലിം ലീഗ് സംസ്ഥാനതല കാമ്പയിനും റാലിയും മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.എ.പി.എ നിയമത്തെ പാര്‍ലമെന്റിനകത്തും പുറത്തും എതിര്‍ത്തിരുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിലാണ് ഇപ്പോള്‍ നിരപരാധികള്‍ കരിനിയമങ്ങള്‍കൊണ്ട് വേട്ടയാടപ്പെടുന്നത്. മതപ്രബോധകരെയും പണ്ഡിതന്മാരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടന ഒരു വഴിക്കും ഭരണകൂടം മറ്റൊരു വഴിക്കുമെന്നതായി രാജ്യത്തിന്റെ സ്ഥിതി. മതമൈത്രി തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ മതരാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നിച്ചുനില്‍ക്കണം ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭീകരതയെ തടുക്കാന്‍ കൊണ്ടുവന്ന യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നവരെയാണ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറയുന്നതുപോലെ എല്ലാവരെയും തീവ്രവാദികളാക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Comments