Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് ഈ വര്‍ഷം 207 പേര്‍ക്ക് സനദ് നല്‍കും

Saturday, January 07 2017
img

മലപ്പുറം (www.asiavisionnews.com): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിന്‍റെ അന്‍പത്തിനാലാം വാര്‍ഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും. 207 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനത്തില്‍ സനദ് സമ്മാനിക്കും.

സമസ്തയുടെ നിയന്ത്രണത്തിലുള്ള ജാമിഅ നൂരിയ്യ അറബി കോളജിന്‍റെ വാര്‍ഷിക സമ്മേളനം സംഘടനയുടെ പ്രധാന പരിപാടികളില്‍ ഒന്നാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

വിദ്യാഭ്യാസ സമ്മേളനം, രാഷ്ട്രാന്തരീയ സമ്മേളനം, പ്രവാസി സംഗമം തുടങ്ങിയവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ഫൈസി ബിരുദം നേടിയ 207 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനത്തില്‍ സനദ് സമ്മാനിക്കും.

Comments