Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കമല്‍ തീവ്രവാദിയാണ്, രാജ്യം വിടണമെന്ന് ബി.ജെ.പി:ഇന്ത്യ സംഘികളുടെ തറവാട് സ്വത്തല്ലെന്നു മുരളീധരൻ

Monday, January 09 2017
img

കോഴിക്കോട് (www.asiavisionnews.com): സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും കമല്‍ രാജ്യം വിട്ട് പോകണമെന്നും ബി.ജെ.പി.

എസ്.ഡി.പി.ഐപോലുള്ള തീവ്രവാദ സംഘടനകളുമായി കമലിനു ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ ആരോപിച്ചു. നരേന്ദ്രമോദിയെ നരഭോജിയെന്നു വിളിച്ചതാണ് കമലിന്റെ യോഗ്യത. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനിക്കിയതെന്നും എ.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റ നെിലപാട് രാജ്യത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ, പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ് സംവിധായകന്‍ കമലിനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആലപ്പുഴയില്‍ ബി.ജെ.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസുകാരുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എം.ടി രമേശ് വിമര്‍ശനവുമായി രംഗത്തെത്തി. കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് രമേശ് പറഞ്ഞത്.

അതെ സമയം, സംവിധായകന്‍ കമലിനെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്ന ബി.ജെ.പിയുടെ വിവരക്കേടിന് മറുപടിയുമായി കോൺഗ്രസ്സ് നേതാവ് കെ. മുരളീധരന്‍ രംഗത്തു വന്നു. ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നതെന്നും ഇന്ത്യ എന്നു മുതലാണ് സംഘികളുടെ തറവാട്ടു മുതലായതെന്നും കെ. മുരളീധരന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. മുരളീധരന്റെ പ്രതികരണം. സംഘികളുടെ കണക്കില്‍ ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ പാകിസ്ഥാനിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും മുരളീധരന്‍ പറയുന്നു. മിസ് കാള്‍ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന് ബാക്കി ഉള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേയെന്നും മുരളീധരന്‍ ചോദിക്കുന്നു.

തീവ്രവാദിയായി മുദ്ര കുത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ എല്‍ രാധാകൃഷണന്റെ പ്രസ്താവന കേരളത്തിന് വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

ദേശീയതയെ അംഗീകരിക്കാനാവില്ലെങ്കിൽ കമൽ രാജ്യംവിടുന്നതാണ് ന​ല്ലതെന്ന് കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ എ.എൻ. രാധകകൃഷ്ണൻ പറഞ്ഞിരുന്നു. പിണറായി കമലിൽ കാണുന്ന യോഗ്യത മോദിയെ നരഭോജിയെന്നു വിളിച്ചതാണ്. കമൽ എസ്ഡിപിഐക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തി​യിട്ടുണ്ട്.

Comments