Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

യൂസഫലിക്ക് കൗതുക നമ്പര്‍; മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ

Tuesday, January 10 2017
img

തിരുവനന്തപുരം (www.asiavisionnews.com): വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുകളുടെ ഫാന്‍സി നമ്പര്‍ പരമ്പരയിലെ കെ.എല്‍. 01 സി.എ. ശ്രേണിയിലെ ഒന്നാം നമ്പര്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തമാക്കിയത് വെറും ചുളു വിലയ്ക്ക്. വെറും 2000 രൂപയ്ക്കാണ് ഫോബ്സ് മാസികയിലെ അതിസമ്പന്നരുടെ പട്ടി

img

യില്‍ ഇടംപിടിച്ച യൂസഫലിക്ക് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ ചിലവാക്കേണ്ടി വന്നത്.

പുതിയ ബി.എം.ഡബ്ല്യൂ സ്പോര്‍ട്സ് വാഹനത്തിനു വേണ്ടിയാണ് യൂസഫലി തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ നിന്ന് ചുരുങ്ങിയ തുകയ്ക്കു ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇത്തരം ഫാന്‍സി നമ്പറുകള്‍ക്ക് നല്ല ഡിമാന്റാണെന്നും 10 ലക്ഷം രൂപ വരെ സാധാരണ ഗതിയില്‍ ഇത്തരം നമ്പറുകള്‍ക്ക് ലഭിക്കാറുണ്ടെന്നാണ് എസ്.എം.എസ് അധികൃതര്‍ പറയുന്നത്.

കടുത്ത മത്സരം തന്നെ ഈ സീരീസ് നമ്പറുകള്‍ക്ക് വേണ്ടി നടക്കാറുണ്ട്. 01 നമ്പറുകള്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലാണ് ലേലത്തില്‍ പിടിച്ചിട്ടുള്ളത്. ഇതുവഴിയുള്ള ലേലങ്ങള്‍ വഴി സര്‍ക്കാരിന് വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍, യൂസഫലിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്.

കെ.എല്‍.01 സി.എ 01 നമ്പറിനു വേണ്ടിയുള്ള ലേലത്തില്‍ സ്വന്തമാക്കാന്‍ വേണ്ടി യൂസഫലിക്ക് പുറമേ രണ്ട് പേര്‍ കൂടി പങ്കെടുത്തിരുന്നു. ഒരു ലക്ഷം രൂപയാണ് നമ്പര്‍ ബുക്ക് ചെയ്യാന്‍ വേണ്ടി ആദ്യം കെട്ടിവെക്കേണ്ടത്. തുടര്‍ന്നു നടന്ന ലേലത്തില്‍ 2000 രൂപ ലേലം വിളിച്ച യൂസഫലിക്ക് കെ.എല്‍.01 സി.എ 01 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാകുകയായിരുന്നു. 1000 രൂപ മാത്രം ലേലം വിളിച്ച രണ്ടാമന് കെ.എല്‍. 01 സി എ 07 ലഭിച്ചു.

എറണാകുളം ആര്‍.ടി. ഓഫീസില്‍ 39,42,850 രൂപ നികുതിയടച്ച വാഹനത്തിനാണ് 6000 രൂപ ലേലത്തുക നല്‍കി യൂസഫലി ഇഷ്ടനമ്പര്‍ സ്വന്തമാക്കി. യൂസഫലി രണ്ടായിരം രൂപ ലേലം വിളിച്ചപ്പോള്‍ മറ്റ് രണ്ടു പേര്‍ 1500 രൂപയും 1000 രൂപയുമാണ് വിളിച്ചത്. ലേലം വിളിച്ച തുകയും മറ്റു ചിലവും അടക്കം, 6000 രൂപ യ്ക്ക് ലേല തുക ഉറപ്പിച്ചു. ഒരു ലക്ഷം ഡെപ്പോസിറ്റ് ചെയ്തത് തിരികേ ലഭിക്കുകയും ചെയ്തു.

Comments